തൊട്ടില്‍പ്പാലം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


റിയാദ്: തൊട്ടില്‍പ്പാലം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പത്തിരിപ്പാല സ്വദേശി ജോസഫ് ആണ് മരിച്ചത്. അറുപത് വയസായിരുന്നു. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്ഹലയിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറെ കാണാനായി പോയെങ്കിലും ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇരുപത്തിയേഴ് വര്‍ഷമായി റിയാദില്‍ ജോലി ചെയ്ത് വരികയായിരുന്നു ജോസഫ്. ആറ് മാസം മുമ്പാണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ പോയി വന്നത്.

പരേതരായ വര്‍ഗീസിന്റെയും അന്നാമ്മയുടെയും മകനാണ്. പരേതയായ മോളി ജോസഫാണ് ഭാര്യ. മക്കള്‍: ജോജോ ജോസഫ്, ഷെല്ലിമോള്‍, ഷൈമോള്‍.

മൃതദേഹം നാട്ടില്‍ അയക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജുനൈദ് താനൂര്‍ എന്നിവര്‍ രംഗത്തുണ്ട്.