Tag: Saudi Arabia

Total 20 Posts

മാലാഖമാരേ, നിങ്ങളെ മണലാരണ്യം വിളിക്കുന്നു; സൗദി അറേബ്യയിൽ ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: സൗദി അറേബ്യയിൽ നഴ്സുമാർക്ക് തൊഴിലവസരം. ആരോഗ്യ മന്ത്രാലയത്തിലേക്കും പ്രമുഖ ആശുപത്രിയിലേക്കുമാണ് അപേക്ഷകൾ ക്ഷണിച്ചത്. നോർക്ക റൂട്ട്സ് വഴിയാണ് അപേക്ഷിക്കേണ്ടത്. ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) വനിതാ നേഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനായി നഴ്‌സിങ്ങില്‍ ബി.എസ്.സി/പോസ്റ്റ് ബി.എസ് .സി/എം.എസ്.സി/പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കാര്‍ഡിയോളജി/ ER/ ICU/ NICU/ Hmt¦mfPn/ OT

അര്‍ജന്റീനയ്ക്ക് സൗദിയുടെ ഷോക്കിങ് സര്‍പ്രൈസ്; ആദ്യ മത്സരത്തിലെ പരാജയം രണ്ടിനെതിരെ ഒരു ഗോളിന് (വീഡിയോ കാണാം)

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന പരാജയം. സൗദി അറേബ്യയോട് രണ്ടിനെതിരെ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്താം മിനുറ്റില്‍ ഗോള്‍ നേടി അര്‍ജന്റീന മുന്നിട്ട് നിന്ന ശേഷമാണ് പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പത്താം മിനുറ്റില്‍ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍റ്റി മെസി

സൗദി ദേശീയ ഗെയിംസില്‍ സൗദിയുടെ ബാഡ്മിന്റൺ താരങ്ങളെ മുട്ടുകുത്തിച്ച് കൊടുവള്ളിക്കാരി; സമ്മാനമായി കാത്തിരിക്കുന്നത് 2 കോടി 20 ലക്ഷം രൂപ

കൊടുവള്ളി: സൗദി ദേശീയ ഗെയിംസിൽ കൊടുവള്ളി സ്വദേശിനിക്ക് സ്വര്‍ണ്ണ നേട്ടം. റിയാദിൽ പ്രവാസിയായ ഖദീജ നിസ ആണ് മത്സരത്തിൽ സ്വര്‍ണമെഡല്‍ ജേതാവായത്. വനിതാ സിംഗിൾസ് ബാഡ്മിന്റൺ മത്സരത്തില്‍ സൗദി താരങ്ങളെ പരാജയപ്പെടുത്തിയായിരുന്നു ഖദീജയുടെ മിന്നും ജയം. 2 കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസായി ലഭിക്കും. അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ നിസ

‘സാബൂ, ഞ്ഞി സൗദീലല്ലേ? സൗദിക്കാരോട് ഞാന്‍ നൂറാ മാങ്ങല്, യാസീന്‍ കാദര്‍ പറഞ്ഞത് കേട്ട് എനിക്ക് ആകാംക്ഷയായി’; സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് ശിഹാബ് കൊയിലാണ്ടി

ശിഹാബ് കൊയിലാണ്ടി കാലം കരവിരുതാൽ കയ്യൊപ്പുചാർത്തിയ ഓരോ ദേശത്തിന്റെയും എഴുതാക്കഥകളിലെ ചിതലരിച്ച കാണാപ്പുറങ്ങളിൽ കാണാം, വിദൂഷകവേഷം കെട്ടിയാടാൻ വിധിക്കപ്പെട്ട പരമസാത്വികരായ ഒരുപറ്റം പച്ചമനുഷ്യരുടെ ദൈന്യതയാർന്നതെങ്കിലും പുഞ്ചിരി തെളിയുന്ന ചോരവറ്റിയ മുഖങ്ങൾ… കിഴക്ക്, അരയ്ക്കൊപ്പം ഉയരത്തിൽ ഭീമാകാരങ്ങളായ മീസാൻ കല്ലുകൾ ആകാശത്തേക്ക് കണ്ണെറിഞ്ഞുനിൽക്കുന്ന വിശാലമായ ഖബർസ്ഥാനും പടിഞ്ഞാറ് ഏത് കാറ്റിലും കോളിലും തിരയിളക്കമില്ലാതെ, ശാന്തമായൊഴുകുന്ന പുഴപോലെ അറബിക്കടലും

കോഴിക്കോട് കുറ്റിച്ചിറ സ്വദേശിനിയായ രണ്ടുവയസ്സുകാരി സൗദിയില്‍ അന്തരിച്ചു; ബക്കറ്റിലെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം

കോഴിക്കോട്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. കുറ്റിച്ചിറ സ്വദേശിനിയായ പെൺകുട്ടി സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് അപകടം സംഭവിക്കുകയായിരുന്നു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍ ആണ് അന്തരിച്ച റന. ഒരാഴ്ച മുൻപാണ് അപകടം നടന്നത്. ജുബൈലിലെ താമസസ്ഥലത്ത് ബാത്ത്‌റൂമിലെ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ റന വീഴുകയായിരുന്നു.

പതിനഞ്ച് വര്‍ഷം അന്നം തന്ന മണ്ണില്‍ ഒടുവിൽ അന്ത്യവിശ്രമം; കാപ്പാട് കാച്ചിലോടി അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ അന്തരിച്ച കാപ്പാട് സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി. ജുമാഅത്ത് പള്ളിക്ക് സമീപം കാച്ചിലോടി അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹമാണ് സൗദി തലസ്ഥാനമായ റിയാദില്‍ ഖബറടക്കിയത്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ വൈകുമെന്നതിനാലാണ് മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി മഗ്‌രിബ് നിസ്‌കാരത്തിന് ശേഷമായിരുന്നു ഖബറടക്കം. ശനിയാഴ്ച വൈകീട്ടാണ് അബൂബക്കര്‍

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ പുതുപ്പാടി സ്വദേശി മരിച്ചു

താമരശ്ശേരി: പുതുപ്പാട് സ്വദേശി സൗദി അറേബ്യയിലെ അല്‍ ഖര്‍ജിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പഴംകുന്നുമ്മല്‍ അബ്ദുള്‍ റഷീദാണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. മരണം സംബന്ധിച്ച അറിയിപ്പ് ലഭിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരേതനായ ബിച്യോയിയുടെയും പാത്തുമ്മയുടെയും മകനാണ്. ജംഷീനയാണ ഭാര്യ. രണ്ട് മക്കളുണ്ട്.  .

വീടുപണി, മകന്റെ പഠനം; ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും സൗദിയിലേക്ക് പോയത് മറ്റു വഴിയില്ലാത്തതിനാല്‍; മുത്താമ്പി സ്വദേശി സജീവന്റെ മരണത്തോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുംബം

മുത്താമ്പി: ഇക്കഴിഞ്ഞ ഏപ്രില്‍ മാസം പകുതിയോടെയാണ് മുത്താമ്പി മീത്തലെ നൊട്ടുവീട്ടില്‍ സജീവന്‍ സൗദി അറേബ്യയിലേക്ക് അവധി കഴിഞ്ഞ് മടങ്ങിപ്പോയത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ നാട്ടില്‍ തന്നെ എന്തെങ്കിലും നോക്കാമെന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളെ മറ്റുവഴികളില്ലാത്തതിനാല്‍ സജീവന്‍ സ്‌നേഹപൂര്‍വ്വം തള്ളിക്കളയുകയായിരുന്നു. സൗദിയില്‍ നന്തി സ്വദേശിയുടെ ബേക്കറിയിലാണ് സജീവന്‍ ജോലി ചെയ്യുന്നത്. അദ്ദേഹം പ്രവാസം തെരഞ്ഞെടുത്തിട്ട് നാലഞ്ച് വര്‍ഷമായിട്ടേയുള്ളൂ. അതിനു

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ പ്രവാസി മരിച്ചു

ദമാം, സൗദി അറേബ്യ: കിഴക്കന്‍ സൗദി അറേബ്യയിലെ അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊയിലാണ്ടി ആനവാതില്‍ക്കല്‍ നജീബ് (32) ആണ് മരിച്ച കൊയിലാണ്ടി സ്വദേശി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണ്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ്

ഇത് രണ്ടാം ജന്മം; ഹൂതി വിമതരുടെ തടങ്കലിൽ നിന്ന് മോചിതനായ മേപ്പയൂർ സ്വദേശി ദിപാഷ് കോഴിക്കോട് വിമാനമിറങ്ങി

മേപ്പയ്യൂർ: യെമനില്‍ നാലു മാസത്തെ ഹൂതി വിമതരുടെ തടവ് ജീവിതത്തിൽ നിന്ന് മോചിതനായി മേപ്പയൂർ സ്വദേശി ദിപാഷ് തിരികെ ജന്മനാട്ടിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരിലാണ് ദീപാശ് ജോലി ചെയ്തിരുന്ന കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന ദിപാഷ് അടക്കമുള്ള 11 ജീവനക്കാരെ തടവിലാക്കുകയായിരുന്നു. [ad1] ആറ് വര്‍ഷത്തിലധികമായി ദിപാഷ് യു.എ.ഇയില്‍ കപ്പല്‍