ഇത് രണ്ടാം ജന്മം; ഹൂതി വിമതരുടെ തടങ്കലിൽ നിന്ന് മോചിതനായ മേപ്പയൂർ സ്വദേശി ദിപാഷ് കോഴിക്കോട് വിമാനമിറങ്ങി


മേപ്പയ്യൂർ: യെമനില്‍ നാലു മാസത്തെ ഹൂതി വിമതരുടെ തടവ് ജീവിതത്തിൽ നിന്ന് മോചിതനായി മേപ്പയൂർ സ്വദേശി ദിപാഷ് തിരികെ ജന്മനാട്ടിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരിലാണ് ദീപാശ് ജോലി ചെയ്തിരുന്ന കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന ദിപാഷ് അടക്കമുള്ള 11 ജീവനക്കാരെ തടവിലാക്കുകയായിരുന്നു.

[ad1]

ആറ് വര്‍ഷത്തിലധികമായി ദിപാഷ് യു.എ.ഇയില്‍ കപ്പല്‍ കമ്പനി ജീവനക്കാരനാണ്. രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തി തിരികെ പോയത് ബന്ധിയാക്കിയവരുടെ മൊബൈല്‍ ഫോണും മറ്റ് യാത്രാ രേഖകളുമെല്ലാം ഹൂദി വിമതര്‍ പിടിച്ചെടുത്തിരുന്നു. അതിനാല്‍ കപ്പല്‍ കമ്പനിയുമായോ, ബന്ധുക്കളുമായോ സംസാരിക്കാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

മേപ്പയൂർ സ്വദേശി ദിപാഷ് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു


ഇടയ്ക്ക് തീവ്രവാദികള്‍ നല്‍കുന്ന ഫോണില്‍ നിന്ന് വീട്ടിലേക്ക് സന്ദേശമയക്കുമ്പോഴാണ് ഇവരുടെ ദയനീയാവസ്ഥ ബന്ധുക്കള്‍ മനസ്സിലാക്കിയത്. തടവിലായെന്ന സന്ദേശം കിട്ടിയ ഉടന്‍, ദിപാഷ് ജോലിനോക്കിയിരുന്ന ഖാലിദ് ഫറാജ് ഷിപ്പിംഗ് കമ്ബനിയുമായി കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടിരുന്നു.

[ad2]

ജീവനക്കാരില്‍ മൂന്നു മലയാളികള്‍ അടക്കം ഏഴ് ഇന്ത്യാക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.. റംസാന്‍ മാസം തീരുന്ന മുറയ്ക്ക് യുദ്ധം ശക്തിപ്പെടാനുളള സാഹചര്യം കണക്കിലെടുത്ത് ദിപാഷ് ജോലി ചെയ്യുന്ന ഖാലിദ് ഫറാജ് ഷിപ്പിംഗ് കമ്പനി മുന്‍കൈയെടുത്താണ് മുഴുവന്‍ പേരുടെയും മോചനത്തിന് വഴിതുറന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ യെമനിലെ സൊകോത്ര ദ്വീപില്‍ നിന്ന് സൗദിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജസാനിലേക്ക് സൗദി ഫീല്‍ഡ് ഹോസ്പിറ്റല്‍ മാറ്റുന്നതിന്റെ ഭാഗമായി ആശുപത്രി സാമഗ്രികളുമായി പോകുന്നതിനിടയിലാണ് കപ്പൽ റാഞ്ചിയത്. കപ്പലില്‍ ആംബുലന്‍സുകള്‍, മെഡിക്കല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, മൊബൈല്‍ അടുക്കളകള്‍, അലക്കുശാലകള്‍, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയുണ്ടെന്ന് സൗദി സര്‍ക്കാരിന്റെ വക്താവ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

[ad-attitude]