Tag: Meppayyur

Total 115 Posts

”18 തോടുകള്‍, നാല് പൊതുകുളങ്ങള്‍, 48 സ്വകാര്യ കുളങ്ങള്‍, 27 പൊതുകിണറുകള്‍”; മേപ്പയ്യൂരിലെ ജലബജറ്റ് തയ്യാർ, ലക്ഷ്യം ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കല്‍

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും, സി.ഡബ്‌ള്യൂആര്‍.ഡി.എമ്മിന്റെയും നിര്‍വഹണ സഹായത്തോടെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ജലബജറ്റ് തയ്യാറാക്കി. ജലബജറ്റ് പ്രകാരം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ 18 തോടുകള്‍, നാല് പൊതുകുളങ്ങള്‍, 48 സ്വകാര്യ കുളങ്ങള്‍, 27 പൊതുകിണറുകള്‍ എന്നിവയും വിസ്തൃതമായ പാടശേഖരങ്ങളും ഉണ്ട്. ഈ ജല സ്രോതസ്സുകളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും ശാസ്ത്രീയമായ ജല സംരക്ഷണ

ഇരുചക്ര വാഹനത്തില്‍ സൂക്ഷിച്ച് മദ്യം വില്‍പ്പന: മേപ്പയ്യൂര്‍ സ്വദേശി പിടിയില്‍

കൊയിലാണ്ടി: ഇരുചക്ര വാഹനത്തില്‍ സൂക്ഷിച്ച് മദ്യം വില്‍പ്പന നടത്തിയ മേപ്പയ്യൂര്‍ സ്വദേശി പിടിയില്‍. പോവതിക്കണ്ടി സണ്ണി എന്ന സതീഷ് ബാബുവിനെയാണ് കൊയിലാണ്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പത്തര ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. കൊയിലാണ്ടി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി.കരുണനും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മേപ്പയ്യൂര്‍ ഭാഗത്ത് പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്.

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക ലക്ഷ്യം; മേപ്പയ്യൂരില്‍ ഗ്രാമപഞ്ചായത്തുതല നിര്‍വഹണ സമിതി യോഗം

മേപ്പയ്യൂര്‍: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ മാര്‍ച്ച് 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഗ്രാമ പഞ്ചായത്തുതല നിര്‍വഹണ സമിതി രൂപീകരിച്ചു യോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ

കളരിപ്പറമ്പില്‍ വിജീഷിന് സി.പി.എം നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി; പ്രവര്‍ത്തകരുടെയും അണികളുടെയും ഒത്തുചേരലായി സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കുടുംബസംഗമം

മേപ്പയ്യൂര്‍: സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ടി.കെ. കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അകാലത്തില്‍ മരണപ്പെട്ട കളരി പറമ്പില്‍ വിജീഷിന് സി.പി.എം നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും കുടുംബസംഗമത്തിനൊപ്പം നടന്നു. ടി.പി.രാമകൃഷ്ണന്‍

‘മേപ്പയ്യൂര്‍-കൊല്ലം-നെല്ല്യാടി റോഡ് ഗതാഗത യോഗ്യമാക്കുക’; പേരാമ്പ്ര എം.എല്‍.എ ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്

മേപ്പയ്യൂര്‍: മേപ്പയൂര്‍-നെല്ല്യാടി-കൊല്ലം റോഡ് നവീകരണ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പേരാമ്പ്ര എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചായത്ത് സംയുക്ത യു.ഡി.എഫ് സമരസമിതിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് പേരാമ്പ്ര ടൗണ്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എം.എല്‍.എ ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ

കളരിക്കണ്ടിമുക്ക്, മഠത്തുംഭാഗം പ്രദേശത്തെ 61 വീടുകള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ; മേപ്പയ്യൂരില്‍ സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങി

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെയും പരിധിയില്‍ വരുന്ന കളരിക്കണ്ടിമുക്ക്, മഠത്തുംഭാഗം പ്രദേശത്തെ 61 വീടുകള്‍ ഉള്‍പ്പെടുന്ന സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങി. റസിഡന്‍സ് അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീനിലയം വിജയന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഈ കാലഘട്ടത്തില്‍ കൂട്ടുകുടുംബത്തിന്റെ പ്രാധാന്യത്തെപറ്റിയും അണുകുടുംബങ്ങളിലെ

വയനാടിനായി മേപ്പയ്യൂരിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കിയത് അഞ്ച് ലക്ഷത്തിലേറെ രൂപ; ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയ്ക്ക് കൈമാറി

മേപ്പയൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഭൂരിതാശ്വാസനിധിയിലേക്ക് മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സമാഹരിച്ച തുക ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഏറ്റുവാങ്ങി. തൊഴിലുറവ് തൊഴിലാളികള്‍ 534190 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പഞ്ചായത്തിലെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ 276054 രൂപയും, കുടുംബശ്രീ അംഗങ്ങള്‍ 212580 രൂപയും, ഹരിതകര്‍മ്മസേന അംഗങ്ങള്‍ 16500 രൂപയും കാര്‍ഷിക കര്‍മ്മ

വീട്ടില്‍ നിന്നിറങ്ങിയത് സ്‌കൂളില്‍ പോകുന്നെന്ന് പറഞ്ഞ്; മേപ്പയ്യൂരില്‍ 16കാരിയെ കാണാനില്ലെന്ന് പരാതി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് പെണ്‍കുട്ടി. അതിനുശേഷം തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരില്‍ വടകര സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലാപുരത്തുനിന്നും കാറില്‍ വടകരയിലേക്ക് തിരിച്ചുവരവെയാണ് രണ്ടുപേര്‍ പിടിയിലായത്. കാണാതായ പെണ്‍കുട്ടിയും മൂന്നുപേരും മംഗലാപുരത്തേക്ക് ട്രെയിന്‍കയറിയെന്നും അവിടെ നിന്നും പെണ്‍കുട്ടിയും ആണ്‍സുഹൃത്തും

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തുണയായി മേപ്പയ്യൂരിലെ തൊഴിലുറപ്പ് തൊഴിലാളികളും; ഒരു ദിവസത്തെ വേതനം സംഭാവന നല്‍കും

മേപ്പയൂര്‍: വയനാട് ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ മേപ്പയ്യൂരിലെ തൊഴിലുറപ്പു തൊഴിലാളികളും രംഗത്ത്. അവരുടെ ഒരു ദിവസത്തെ വേതനം സംഭാവന നല്‍കാന്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് തൊഴിലുറപ്പു തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പറും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്തംഗം എം.കെ.സുമതി, വികസന സമതി അംഗങ്ങളായ ചന്തു കൂഴിക്കണ്ടി,

കന്നുകാലികളെ വളര്‍ത്തുന്നവരാണോ? കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഇനിയും എടുത്തില്ലേ? എന്നാല്‍ ഇനി വൈകേണ്ട, മേപ്പയ്യൂര്‍ പഞ്ചായത്തിലേക്ക് വിട്ടോളൂ

മേപ്പയ്യൂര്‍: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂരില്‍ കുളമ്പുരോഗത്തിനും ചര്‍മ്മമുഴരോഗത്തിനുമുള്ള പ്രതിരോധ കുത്തിവെപ്പിന് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ആഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 11വരെ സൗജന്യമായി കുത്തിവെപ്പെടുക്കാം. കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ അഞ്ചാം ഘട്ടവും ചര്‍മ്മമുഴരോഗ പ്രതിരോധ കുത്തിവപ്പിന്റെ രണ്ടാംഘട്ടവുമാണ് നടക്കുന്നത്. നാലുമാസവും അതിന് മുകളിലും പ്രായമുള്ള പശു, എരുമ വര്‍ഗത്തിലുള്ള എല്ലാ ഉരുക്കളും കുളമ്പുരോഗ