ആടാനും പാടാനും പഠിക്കാനും അവരെത്തി; മേപ്പയ്യൂര്‍ പഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവത്തിന് കായലാട് തുടക്കം


മേപ്പയൂര്‍: പഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം കായലാട് നവപ്രഭ അംഗനവാടിയില്‍ നടന്നു. പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.റീന കുമാരി പി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, പൊറായി ദാമോദരന്‍, പി.പി.കേളപ്പന്‍, അതുല്യ കുറ്റിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ 29 അംഗനവാടികള്‍ക്കും കുടുംബശ്രീ സി.ഡി.എസ് മേപ്പയൂര്‍ കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തു.

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.ശ്രീജയ കളിപ്പാട്ടങ്ങള്‍ ഏല്‍പ്പിച്ചു. അംഗനവാടി വര്‍ക്കര്‍ കെ.സുജ സ്വാഗതവും ഹെല്‍പ്പര്‍ സി.എം.ചന്ദ്രിക നന്ദിയും പറഞ്ഞു.