Tag: Meppayyur
വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍ക്കരണം സൃഷ്ടിക്കുക മതാന്ധരും അന്ധവിശ്വാസികളുമായ തലമുറയെ; മേപ്പയ്യൂര്‍ ഫെസ്റ്റിലെ വിദ്യാഭ്യാസ സെമിനാറില്‍ സി.രവീന്ദ്രനാഥ്
മേപ്പയ്യൂര്‍: വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍കരണം മതാന്ധരും അന്ധവിശ്വാസികളുമായ ഒരു തലമുറയെയാണ് സൃഷ്ടിക്കുകയെന്ന് മുന്‍ വിദ്യാഭാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ‘കേരള വിദ്യാഭ്യാസം – ഇന്നലെ, ഇന്ന് , നാളെ ‘ എന്ന ശീര്‍ഷകത്തില്‍ നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തില്‍ മത നിരപേക്ഷത ഇല്ലാതാവുന്നതോടെ നിലവിലുള്ള പൊതു
നവകേരളത്തിലേക്ക് വളരാന്‍ വന്‍ നിക്ഷേപങ്ങള്‍ അനിവാര്യം; ‘നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ സെമിനാറുമായി മേപ്പയ്യൂര്‍ ഫെസ്റ്റ്
മേപ്പയ്യൂര്‍: നവകേരളത്തിലേക്ക് വളരണമെങ്കില്‍ വന്‍ നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഭൂബന്ധങ്ങളില്‍ വന്ന വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. മൂലധന നിക്ഷേപം സാധ്യമാകണമെങ്കില്‍ പശ്ചാത്തല സൗകര്യവികസനം ഉറപ്പുവരുത്തണമെന്നും ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റ് സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ‘നവ കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ നടന്ന
പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ സാങ്കേതിക തടസങ്ങളൊഴിവാക്കി അംഗീകാരം നല്‍കണം; മേപ്പയ്യൂരില്‍ നടന്ന എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം
മേപ്പയ്യൂര്‍: പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി അംഗീകാരം നല്‍കണമെന്ന് എ.കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും നടപ്പിലാക്കുകയും വേണം. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും സ്‌കൂള്‍ അന്തരീക്ഷം സക്രിയമാകുന്നതിനും നിയമന അംഗീകാരങ്ങളുടെ കാലതാമസം തടസ്സം സൃഷ്ടിക്കുകയാണെന്നും ഇതിന് പരിഹാരമുണ്ടാവുകയും വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മേപ്പയ്യൂര്‍ ചങ്ങരംവെള്ളി ചാലില്‍ കദീശ്ശ അന്തരിച്ചു
മേപ്പയ്യൂര്‍: ചങ്ങരംവെള്ളി ചാലില്‍ കദീശ്ശ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാലില്‍ കുഞ്ഞിപ്പക്കി. മക്കള്‍: ചാലില്‍ ഹമീദ്, ചാലില്‍ മുഹമ്മദ് (കുവൈറ്റ്), കുഞ്ഞാമി, ഷമീറ. മരുമക്കള്‍: അബ്ദുള്ള പൊറായി (കാവില്‍), റഹ്‌മാന്‍ ചക്കോത്ത് (ചെരണ്ടത്തൂര്‍), ഹസീന, റസീന
മേപ്പയ്യൂർ ഫെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍; ആഘോഷങ്ങള്‍ക്കായി ഒരുങ്ങി നാട്
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവവത്തിൻ്റെ സംഘാടകസമിതി ഓഫീസ് മേപ്പയ്യൂർ ടൗണിൽ കേരളാസാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 2 മുതല്‍ 9വരെയാണ് ഫെസ്റ്റ്. ഫെസ്റ്റിന്റെ തീം സോംഗ് റിലീസ് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി.പി അബൂബക്കറും, ലോഗോ പ്രകാശനം ഗാനരചയിതാവ്
പുതുവര്‍ഷത്തില്‍ കുടുംബത്തോടൊപ്പം യാത്ര, നിനച്ചിരിക്കാതെ വാഹനാപകടം; മേപ്പയ്യൂര്‍ സ്വദേശിനികളുടെ ആകസ്മിക മരണത്തിന്റെ ഞെട്ടലില്‍ നാട്, സംസ്ക്കാരം ഇന്ന് രാത്രി
മേപ്പയ്യൂര്‍: തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ അപകടത്തില്‍ മരിച്ച മേപ്പയ്യൂര്‍ സ്വദേശിനികളുടെ മരണത്തിന്റെ ഞെട്ടലില്‍ നാട്. ജനകീയമുക്ക് സ്വദേശികളായ പാറച്ചാലില്‍ ശോഭന, പാറച്ചാലില്‍ ശോഭ എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തില്‍ മരണപ്പെട്ടത്. സഹോരങ്ങളുടെ ഭാര്യമാരായ ഇരുവരും കുടംബത്തോടൊപ്പം പുതുവര്‍ഷത്തില്‍ തമിഴ്‌നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് നിനച്ചിരിക്കാതെ അപകടം പതിയിരുന്നത്. ശോഭയുടെ മകൾ അശ്വതിയുടെ ഭർത്താവ്
കെ.എസ്.എഫിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങി, അടിയന്തരാവസ്ഥയ്‌ക്കെതിരെയും മിച്ചഭൂമി സമരത്തിലും പോരാടിയ സമരയുവത്വം; മാവോ കുഞ്ഞിരാമേട്ടന്‍ വിടവാങ്ങുന്നത് ഈ നാടിന്റെ ചരിത്രത്തില്‍ ഒരേട് അവശേഷിപ്പിച്ച്
മേപ്പയ്യൂര്‍: നിരന്തരം രാഷ്ട്രീയത്തില്‍ ഇടപെടുന്ന, ലോക രാഷ്ട്രീയത്തെക്കുറിച്ചും ബഹുജന പോരാട്ടങ്ങളെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമെല്ലാം നിരന്തരം വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന നരക്കോട് ചക്കിട്ടകണ്ടിയില്‍ കുഞ്ഞിരാമന്‍ നായര്‍ക്ക് നാട്ടുകാരിട്ട വിളിപ്പേരാണ് ‘മാവോ’. ‘മാവോ കുഞ്ഞിരാമേട്ടന്‍’ എന്ന വിളിയെ അദ്ദേഹവും തെല്ലൊരു അഭിമാനത്തോടെയാവണം കേട്ടത്. മേപ്പയ്യൂരിനെ സംബന്ധിച്ച് അതിന്റെ പഴയ കാല രാഷ്ട്രീയ പോരാട്ട ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒരുപോരാളിയാണ് കുഞ്ഞിരാമന്‍ നായര്‍.
വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഡ്രോണ്‍ മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുകളിലൂടെ പറന്നുയര്‍ന്നു; ക്യാമ്പസ് വിവരങ്ങള്‍ ഇനി ഈ ഡ്രോണ്‍ നിരീക്ഷിക്കും
മേപ്പയൂര്‍: വിശാലമായ സ്‌കൂള്‍ ക്യാംപസിന് മുകളിലൂടെ തങ്ങള്‍ നിര്‍മിച്ച ഡ്രോണ്‍ പറന്നുയരുകയും ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ ആഹ്ലാദത്തില്‍. മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇന്നലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഡ്രോണ്‍ പറന്നുയര്‍ന്നതും ക്യാംപസ് വിവരങ്ങള്‍ പകര്‍ത്തിയതും. ഇനി മുതല്‍ വിശേഷ ദിവസങ്ങളിലെല്ലാം ക്യാംപസ് വിവരങ്ങള്‍ ഈ ഡ്രോണ്‍ നിരീക്ഷിക്കും. സ്‌കൂളിലെ അടല്‍ ടിങ്കറിംങ്
അരങ്ങുണര്‍ന്നു; മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവത്തിന് കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്‌കൂളില്‍
മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം കൊഴുക്കല്ലൂര്‍ കെ ജി എം എസ് യു പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംപി ശോഭ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എം.റീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മിനി അശോകന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി സുനില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി
കുഴിയും പഴിയും പേടിക്കേണ്ട, കൊയിലാണ്ടിയിലേക്ക് വളഞ്ഞവഴി പോകേണ്ട; നെല്ല്യാടി-മേപ്പയ്യൂര്‍ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു, റോഡ് റീടാറിങ് പ്രവൃത്തി തുടങ്ങി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-നെല്ല്യാടി റോഡിലെ ഏറെ കുപ്രസിദ്ധമായ യാത്രാദുരിതത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പി.ഡബ്ല്യു.ഡിയുടെ രണ്ടുകോടി 49ലക്ഷം രൂപ ഫണ്ടിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്. നെല്ല്യാടി പാലം മുതല്‍ മേപ്പയ്യൂര്‍ ടൗണ്‍ വരെയുള്ള ഭാഗമാണ് റീടാര്‍ ചെയ്യുന്നത്. നിലവിലെ വീതിയില്‍ തന്നെയായിരിക്കും റോഡ്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റിയാണ്