നിങ്ങള്‍ക്കും സംരംഭകരാകാം; മേപ്പയ്യൂരില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള ജനുവരി 18ന്


മേപ്പയ്യൂര്‍: വ്യവസായ വാണിജ്യ വകുപ്പിന്റെയും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പയ്യൂരില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള സംഘടിപ്പിക്കുന്നു. മേള ജനുവരി 18 വ്യാഴം ഉച്ചയ്ക്ക് മൂന്നുമണിക്ക് മേപ്പയ്യൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും.

1. ഒരു സംരംഭം തുടങ്ങുന്നതിനാവശ്യമായ സര്‍ക്കാര്‍ പദ്ധതികള്‍, സബ്‌സിഡി, വായ്പ, ലൈസന്‍സ് തുടങ്ങിയ എല്ലാ കാര്യങ്ങളും സംശയങ്ങളും വിശദീകരിക്കുന്നു. സംരഭവായ്പ സംബന്ധിച്ച് ബാങ്ക് മാനേജര്‍മാരുമായി നേരിട്ട് ചോദിച്ചറിയാം.

2. നവസംരംഭങ്ങള്‍ക്കുള്ള ലൈസന്‍സ്, FSSAI രജിസ്‌ട്രേഷന്‍, പാക്കര്‍ ലൈസന്‍സ്, KSWIFT രജിസ്‌ട്രേഷന്‍, ലോണ്‍ ആവശ്യങ്ങള്‍ക്കുള്ള ഉദ്യം രജിസ്‌ട്രേഷന്‍ എന്നിവയും ചെയ്ത് കൊടുക്കുന്നു.

3. കൂടാതെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി സര്‍ക്കാര്‍ നല്‍കിവരുന്ന MSME ഇന്‍ഷുറന്‍സ് പദ്ധതിയുടെ അപേക്ഷകളും സ്വീകരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: അഞ്ജലി കൃഷ്ണ: 9447768574.