കീഴരിയൂരില്‍ രാത്രിയുടെ മറവില്‍ ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി


കീഴരിയൂര്‍: കീഴരിയൂരില്‍ രാത്രിയുടെ മറവില്‍ ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി. കുപ്പേരിക്കണ്ടി താമസിക്കും കല്ലടക്കുന്നുമ്മല്‍ ഉഷയുടെ പറമ്പില്‍ നിന്നാണ് ചന്ദനമരം മോഷണം പോയത്.

മൂന്ന് മരങ്ങളാണ് മുറിച്ചത്. മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.