എച്ച്.വി.എ.സി.ആര്‍.ഇ.എ കൊയിലാണ്ടി താലൂക്ക് ഘടകം രൂപീകരിച്ചു


കൊയിലാണ്ടി: ഹീറ്റിം വെന്റിലേഷന്‍ എയര്‍ കണ്ടീഷന്‍ ആന്റ് റഫ്രിജറേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ കേരളയുടെ (എച്ച്.വി.എ.സി.ആര്‍.ഇ.എ) കൊയിലാണ്ടി താലൂക്ക് ഘടകരൂപീകരണം 2024 ജനുവരി 12ന് കൊയിലാണ്ടി ആതിര ഓഡിറ്റോറിയത്തില്‍ നടന്നു.

എച്ച്.വി.എ.സി.ആര്‍.ഇ.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ദീപേഷ്.പി.ടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് എ.ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി പാര്‍ത്ഥസാരഥി സ്വാഗതം പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയംഗം കെ.എ.സുരേന്ദ്രന്‍, ജില്ലാ ട്രഷറര്‍ എ.അനില്‍കുമാര്‍, ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ബിനീഷ് (കോഴിക്കോട് താലൂക്ക്), നൗഷാദ് (വടകര താലൂക്ക്, ലിനേഷ് ലാലു (താമരശ്ശേരി താലൂക്ക്) എന്നിവര്‍ ആശംസയര്‍പ്പിച്ചു.

താലൂക്ക് ഭാരവാഹികളായി പ്രസിഡന്റ് യൂനസ് (കൂളിങ് പോയിന്റ്), സെക്രട്ടറി വി.എം.ഷാജി (കൂള്‍ബോണ്‍ കൊയിലാണ്ടി),നജ്മുദ്ദീന്‍ പൂക്കാട് (ട്രഷര്‍), വൈസ് പ്രസിഡന്റ് സുരേഷ്.കെ ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ (കെല്‍വിനോ), വിപിന്‍ കെ.ടി മൈനസ് ഡിഗ്രി (ജില്ലാ കൌൺസിൽ അംഗം), ജോമേഷ് ജോസ്, മാതാ ഹോം കെയർ (ജില്ലാ കൌൺസിൽ അംഗം) നൗഫല്‍, ചില്‍ടെക് (ജില്ലാ കൗണ്‍സില്‍ അംഗം)

പ്രോഗ്രാം കണ്‍വീനര്‍ വി.എം.ഷാജി നന്ദി അറിയിച്ചു.