സ്‌കൂള്‍ നാടകങ്ങളിലടക്കം തബല വാദകനായി കലാരംഗത്തെത്തി, കോഴിക്കോട് കലിംഗയിലും പ്രവര്‍ത്തിച്ചു; അനുഗ്രഹീത കലാകാരന്‍ സുധാകരന്‍ തിക്കോടിക്ക് വിട


കൊയിലാണ്ടി: തബലവാദകനും നാടക നടനുമായ സുധാകരന്‍ തിക്കോടിക്ക് നാടിന്റെ അന്ത്യാഞ്ജലി. സ്‌കൂള്‍ നാടകങ്ങളിലടക്കം തബല വാദകനായി കലാരംഗത്തെത്തിയ സുധാകരന്‍ കലാരംഗത്ത് ഏറെ സജീവമായിരുന്നു.

കോഴിക്കോട് കലിംഗയില്‍ തബലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. കെ.ടി.മുഹമ്മദിന്റെ സൃഷ്ടി, നാല്‍ക്കവല, ദൈവശാസ്ത്രം, ദീപസ്തംഭം മഹാശ്ചര്യം, ഇത് ഭൂമിയാണ്, കുചേലവൃത്തം, അസ്തിവാരം തുടങ്ങിയ നാടകങ്ങളിലെല്ലാം അഭിനേതാവായി ശ്രദ്ധിക്കപ്പെട്ടു. സൃഷ്ടിയിലെ വിശപ്പ് എന്ന കഥാപാത്രം നാടക രംഗത്ത് ചിരപ്രതിഷ്ഠ നേടാന്‍ സഹായിച്ചു.

അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്‌കാരചടങ്ങുകള്‍ ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടന്നു.

പുഷ്പാവതിയാണ് ഭാര്യ. മക്കള്‍: അഭിരാമി, അനഘ, അതുല്യ. മരുമക്കള്‍: സുനീഷ്, രതീഷ്, റെനീഷ്, സഹോദരങ്ങള്‍: കമലാക്ഷി, ശ്രീധരന്‍ (റിട്ട. സി.ആര്‍.പി.എഫ്), വിജയന്‍, ഗീത, പരേതനായ ബാലന്‍.