നഴ്‌സുകള്‍ക്ക് കൊയിലാണ്ടിയില്‍ അവസരം; കൊയിലാണ്ടി നഗരസഭ സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു, വിശദമായി അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് അവസരം. നഗരസഭയിലെ ഹെല്‍ത്ത് & വെല്‍നെസ് സെന്ററുകളിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കാണ് അഭിമുഖം നടത്തുന്നത്.

16.01.2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ഓഫീസില്‍ വച്ചാണ് അഭിമുഖം നടത്തുന്നത്. യോഗ്യത- സ്റ്റാഫ് നഴ്‌സ് (GNM/BSC Nursing With KNC Registration) .


യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം നഗരസഭ ഓഫീസില്‍ ഹാജരാകേണ്ടതാണ്.