Tag: Keezhariyur
”വെറും രണ്ടുശതമാനം പെന്‍ഷന്‍ കുടിശ്ശിക നല്‍കി പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍കാരെയും ജീവനക്കാരെയും വഞ്ചിച്ചു”; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കീഴരിയൂര്‍ പഞ്ചായത്ത് സമ്മേളനത്തില്‍ വി.പി.ഭാസ്‌കരന്‍
കീഴരിയൂര്‍: വെറും രണ്ടു ശതമാനം പെന്‍ഷന്‍ കുടിശ്ശിക മാത്രം നല്‍കി 39 ശതമാനം കുടിശ്ശിക ബാക്കിയാക്കി പിണറായി സര്‍ക്കാര്‍ കേരളത്തിലെ പെന്‍ഷന്‍കാരെയും ജീവനക്കാരെയുംവഞ്ചിച്ചിരിക്കുകയാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി വി.പി.ഭാസ്‌കരന്‍ പറഞ്ഞു. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കീഴരിയൂര്‍ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലന്‍ മുഖ്യ പ്രഭാഷണം നടത്തി. അഞ്ച് വര്‍ഷം മുന്‍പ്
ഇന്ദിരാഗാന്ധി സ്മൃതി സദസ്സുമായി കീഴരിയൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കീഴരിയൂര്‍: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40ാമത് രക്തസാക്ഷി ദിനത്തില്‍ കീഴരിയൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ ഫാസിസ്റ്റ് വിരുദ്ധ
കീഴരിയൂര്‍ കല്ലങ്കിയില്‍ കുറ്റിക്കാടുകളില്‍ നിന്നും കണ്ടെടുത്തത് 240 ലിറ്റര്‍ വാഷ്; പരിശോധന നടത്തിയത് കൊയിലാണ്ടിയില്‍ നിന്നുള്ള എക്‌സൈസ് സംഘം
കൊയിലാണ്ടി: കീഴരിയൂരില്‍ നിന്നും വന്‍തോതില്‍ വാഷ് പിടിച്ചെടുത്തു. കുറ്റിക്കാടുകളില്‍ ഒളിപ്പിച്ച നിലയിലാണ് 240ലിറ്റര്‍ വാഷ് കണ്ടെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ ഐസക്കും പാര്‍ട്ടിയുമാണ് കല്ലങ്കി മേഖലയില്‍ പരിശോധന നടത്തിയത്. ഉടമസ്ഥനില്ലാത്ത നിലയില്‍ കാടുകള്‍ക്കുള്ളില്‍ കന്നാസുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്.
കൃത്യനിര്‍വഹണത്തിനിടയില്‍ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ സ്മരണപുതുക്കി പൊലീസ്; കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് സ്മൃതി ദിനം കീഴരിയൂര്‍ പൊലീസ് ക്യാമ്പില്‍
കൊയിലാണ്ടി: ഡ്യൂട്ടിക്കിടയില്‍ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ സ്മരണക്കായി കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സ്മൃതി ദിനം ആചരിച്ചു. കീഴരിയൂര്‍ പോലീസ് ക്യാമ്പില്‍ വെച്ച് നടന്ന പരേഡില്‍ ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് ഐ.പി.എസ് പുഷ്പചക്രം അര്‍പ്പിച്ചു. കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജു എബ്രഹാം പരേഡ് നയിച്ചു. ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലെ ഡി.വൈ.എസ്.പിമാര്‍,
കീഴരിയൂർ ഹെല്‍ത്ത് സെന്ററില്‍ നിന്നും വിതരണം ചെയ്തതില്‍ വീണ്ടും പൂപ്പല്‍പിടിച്ച ഗുളിക; പരാതിയുമായി മധ്യവയസ്ക
കീഴരിയൂര്‍: കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും വീണ്ടും പൂപ്പല്‍പ്പിടിച്ച ഗുളിക ലഭിച്ചതായി കീഴരിയൂര്‍ സ്വദേശിനിയുടെ പരാതി. തറോല്‍മുക്കിലെ സൗദയ്ക്കാണ് പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച ഗുളിക വീട്ടിലെത്തി കഴിക്കാനായി പൊളിച്ചുനോക്കിയപ്പോള്‍ പൂപ്പല്‍പോലുള്ള വസ്തു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഗുളികയുമായി ഹെല്‍ത്ത് സെന്ററിലെത്തി പരാതി നല്‍കി. പാരസെറ്റമോള്‍
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ കൂടുതല്‍ സൗകര്യത്തില്‍; നവീകരിച്ച യോഗാ ഹാള്‍ തുറന്നു
കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്റവെല്‍നെസ് സെന്റര്‍ യോഗാ ഹാള്‍ നവീകരിച്ചു. നവീകരിച്ച യോഗാ ഹാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മലടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ അധ്യക്ഷം വഹിച്ചു. മുഖ്യാതിഥി ഡോ: അനീന ത്യാഗരാജ് ഡി.പി.എം ചടങ്ങില്‍ പങ്കെടുത്തു. ബ്ബോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, ഗ്രാമ പഞ്ചായത്ത്
250 ഓളം പേര്‍ക്ക് പരിചരണം, ഹോം കെയര്‍, ഫുഡ് കിറ്റ് വിതരണം.. സാന്ത്വന പരിചരണ രംഗത്ത് ഇനിയും ചെയ്യാനേറെ, കീഴരിയൂരിലെ കൈന്‍ഡ് ഫൗണ്ടേഷകീഴിലുള്ള പാലിയേറ്റീവ് കെയര്‍ ഇനി പുതിയ കെട്ടിടത്തില്‍
കീഴരിയൂര്‍: മാറാവ്യാധികള്‍ പിടിപെട്ട് ദുരിതമനുഭവിക്കുന്ന ഇരുന്നൂറ്റി അമ്പതോളം പേര്‍ക്ക് പരിചരണം നല്‍കി വരുന്ന കീഴരിയൂര്‍ കൈന്‍ഡ് ഫൗണ്ടേഷന്റെ കീഴിലുള്ള പാലിയേറ്റീവ് കെയറിന് പുതിയ കെട്ടിടം ഒരുങ്ങി. കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടികളുടെ ഭാഗമായി കീഴരിയൂര്‍ സെന്ററില്‍ നിന്നാരംഭിച്ച വിളംബര ജാഥ ശാന്തി വയലില്‍ സമാപിച്ചു. കൈന്റ് രക്ഷാധികാരി കേളോത്ത് മമ്മു ഫ്‌ലാഗ് ഓഫ് ചെയ്തു പാലിയേറ്റീവ് കെയറിനു
കീഴരിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനിയറെ നിയമിക്കുന്നു; യോഗ്യതയും വിശദാംശങ്ങളും അറിയാം
കീഴരിയൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത- സിവില്‍ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ചുവടെ പറഞ്ഞ ഏതെങ്കിലും യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്. മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്ഷം തൊഴിലുറപ്പ് പദ്ധതി / തദ്ദേശ സ്വയംഭരണ /സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍
വിട്ടുപിരിഞ്ഞത് പൊതുകാര്യ പ്രസക്തനും ജനപ്രിയനുമായ നേതാവ്; കീഴരിയൂരിലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വെളുത്താടന്‍ വീട്ടില്‍ ചന്തപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വ്വകക്ഷിയോഗം
കീഴരിയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ടും പൊതു കാര്യ പ്രസക്തനും ജനപ്രിയനുമായിരുന്ന വെളുത്താടന്‍ വീട്ടില്‍ ചന്തപ്പന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഐ.സജീവന്‍ അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍, ഇ.അശോകന്‍, കെ.ടി.രാഘവന്‍, ടി.യു.സൈനുദീന്‍, ഇ.ടി ബാലന്‍,
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കീഴരിയൂര്‍ സ്വദേശിനി ഇനി റെയില്‍വേ മാനേജ്‌മെന്റ് സര്‍വ്വീസിലേക്ക്; ഐ.എ.എസ് എന്ന സ്വപ്‌നത്തിലെത്താന്‍ ശ്രമം തുടരുമെന്നും ശാരിക
കീഴരിയൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കീഴരിയൂരിലെ ശാരികയെ തേടി നിയമന ഉത്തരവെത്തി. ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വ്വീസിലാണ് ശാരികയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ഇതിന്റെ നിയമന ഉത്തരവ് കേന്ദ്രസര്‍ക്കാറിന്റെ പേഴ്‌സണല്‍ മന്ത്രാലയത്തില്‍ നിന്നും ശാരികയ്ക്ക് ലഭിച്ചു. സെറിബ്രല്‍ പാള്‍സിയെന്ന രോഗം സൃഷ്ടിച്ച ശാരീരിക പരിമിതികളെ അതിജീവിച്ചാണ് ശാരിക സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത