നവീകരിച്ചത് 20ലക്ഷം രൂപ ചെലവില്‍; മേപ്പയ്യൂരിലെ മനക്ക ചെറുവത്ത് റോഡ് തുറന്നു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ മനക്ക ചെറുവത്ത് തറയത്ത് മുക്ക് റോഡ് നവീകരിച്ചശേഷം നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.റീന റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.രതീഷ്, കെ.എം.രവീന്ദ്രന്‍, കെ.എം.വിനോദന്‍, കെ.എം.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.പി.ശ്രീജ സ്വാഗതവും അയല്‍ സഭ കണ്‍വീനര്‍ കെ.കെ.നാരായണന്‍ നന്ദിയും പറഞ്ഞു.