ഓര്‍മകളില്‍ പ്രിയനേതാവ്‌; അരിക്കുളം തറമലങ്ങാടിയിൽ പുത്തൂപ്പട്ട കുഞ്ഞിക്കണ്ണൻ നായർ അനുസ്മരണ സമ്മേളനം


അരിക്കുളം: കൊയിലാണ്ടിയിലും, അരിക്കുളത്തും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച പുത്തൂപ്പട്ട കുഞ്ഞിക്കണ്ണൻ നായർ അനുസ്മരണ സമ്മേളനം സിപിഎം കാരയാട് ലോക്കൽ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ താമലങ്ങാടിയിൽ നടന്നു. കുരുടി മുക്കിൽ നിന്നും ആരംഭിച്ച പ്രകടനത്തിന്‌ ശേഷം നടന്ന പൊതുസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയതു.

കെ.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.പി.അനിൽകുമാർ, എ.സി ബാലകൃഷ്ണൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എം.ഉണ്ണി, ലോക്കൽ കമ്മറ്റി അംഗം വി.പി.ബാബു എന്നിവർ പ്രസംഗിച്ചു.