കൊയിലാണ്ടിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങില്ല; തീരുമാനത്തില്‍ മാറ്റം


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങില്ലെന്ന്‌ കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

കൊയിലാണ്ടി ടൗൺ, പന്തലായനി പെരുവട്ടൂർ, കണയങ്കോട്, കോമത്തുകര, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് എന്നിവിടങ്ങളിൽ നാളെ രാവിലെ 9മണി മുതല്‍ 4മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന്‌ നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.

വെസ്റ്റ്ഹില്‍ സബ് സ്‌റ്റേഷന്‍ നാളെ അടിയന്തരമായി ഓഫ് ചെയ്യുന്നതുകൊണ്ടാണ് വൈദ്യുതി തടസ്സപ്പെടുന്നതില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.