അതിശക്തമായ പനിയും, ശരീര വേദനയുമുണ്ടോ..? എങ്കില്‍ ശ്രദ്ധിക്കണം! ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്താന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം


കോഴിക്കോട്‌: ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിശക്തമായ പനി, ശരീര വേദന, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനടി ചികിത്സ തേടുകയും, പനി മാറിക്കഴിഞ്ഞാൽ ഒരാഴ്ച വിശ്രമിക്കേണ്ടതുമാണ്‌.

കൊതുക് കടി മൂലം പകരുന്ന ഈ രോഗം തടയുന്നതിന് അവരവരുടെ വീടുകളിൽ കൊതുക് വളരുവാനുള്ള സാഹചര്യം ഇല്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്‌. പൊതുജന പങ്കാളിത്തത്തോടു കൂടി മാത്രമേ കൊതുക് നിയന്ത്രണവും, രോഗ നിയന്ത്രണവും സാധ്യമാവുകയുള്ളൂവെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.