മാലാഖമാരേ, നിങ്ങളെ മണലാരണ്യം വിളിക്കുന്നു; സൗദി അറേബ്യയിൽ ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ അറിയാം


കോഴിക്കോട്: സൗദി അറേബ്യയിൽ നഴ്സുമാർക്ക് തൊഴിലവസരം. ആരോഗ്യ മന്ത്രാലയത്തിലേക്കും പ്രമുഖ ആശുപത്രിയിലേക്കുമാണ് അപേക്ഷകൾ ക്ഷണിച്ചത്. നോർക്ക റൂട്ട്സ് വഴിയാണ് അപേക്ഷിക്കേണ്ടത്.

ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) വനിതാ നേഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനായി നഴ്‌സിങ്ങില്‍ ബി.എസ്.സി/പോസ്റ്റ് ബി.എസ് .സി/എം.എസ്.സി/പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കാര്‍ഡിയോളജി/ ER/ ICU/ NICU/ Hmt¦mfPn/ OT (OR )/ PICU/ ട്രാന്‍സ്പ്ലാന്റ് എന്നീ ഡിപ്പാര്‍ട്‌മെന്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്കാ റൂട്‌സിന്റെ വെബ്‌സൈറ്റ് ആയ www.norkaroots.org ല്‍ നല്‍കിയിരിക്കുന്ന ലിങ്ക് (https://forms.gle/mBi7ink29sbhv9wE9) വഴി അപേക്ഷിക്കേണ്ടതാണ്. പ്രായപരിധി 35. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 12.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവയും സൗജന്യമാണ്. ഇതിനായുളള അഭിമുഖം ഡിസംബര്‍ 20 മുതല്‍ ഹൈദ്രാബാദില്‍ നടക്കും. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹൈദെരാബാദില്‍എത്തിച്ചേരേണ്ടതാണ്.ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ തീയതി സ്ഥലം എന്നിവ അറിയിക്കുന്നതാണ്.

സൗദിയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്‌സുമാരുടെ ഒഴിവിലേയ്ക്കും നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ഹെഡ് നഴ്‌സ് തസ്തികയിലെ പ്രവര്‍ത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്‌സൈറ്റായ www.norkaroots.org വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ശമ്പളം 6000 SAR. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10.

അപേക്ഷ സമർപ്പിക്കേണ്ടതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. അതിനായി 1800 425 3939 (ഇന്ത്യയില്‍ നിന്നും), +91 8802 012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നീ നമ്പറുകളിൽ വിളിക്കാമെന്ന് നോർക്കാ റൂട്ട്സ് പി.ആർ.ഒ അറിയിച്ചു.

Summery: Head nurse, staff nurse vacancies in Saudi Arabia. Candidates can apply now through Norka Roots. Apply Now.