ആദ്യ നാല് മത്സരങ്ങളിൽ മൂന്ന് ഹാട്രിക്കുകൾ, ഇന്ന് അഞ്ച് ഗോളുകൾ കൂടി തന്റെ അക്കൗണ്ടിലേക്ക്: ഗംഭീര പ്രകടനവുമായി കൂരാച്ചുണ്ടുകാരി ഷിൽജി ഷാജി; ഭൂട്ടാനെ 9 – 0 ന് തറപറ്റിച്ച് ഇന്ത്യ


കൂരാച്ചുണ്ട്: സാഫ് അണ്ടർ – 17 വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയുടെ അഭിമാന താരമായി കൂരാച്ചുണ്ടുകാരി കുഞ്ഞാറ്റ എന്ന ഷിൽജി ഷാജി.

ഭൂട്ടാനെതിരെ 9-0ന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യൻ അണ്ടർ – 17 വനിതാ ടീം നേടിയെടുത്തത്. ഷിൽജി ഷാജി അഞ്ചു ഗോളുകളുമായി ഇന്ന് ഇന്ത്യയുടെ മികച്ച താരമായി.

ഇന്ത്യക്കായി ആദ്യ നാല് മത്സരങ്ങളിൽ മൂന്ന് ഹാട്രിക്കുകൾ നേടിയ ഷിൽജി ഷാജി, അഞ്ചു ഗോളുകൾ കൂടി തന്റെ അക്കൗണ്ടിലേക്ക് ഇന്ന് ചേർത്തു. 12, 62, 69, 76, 79 മിനുട്ടുകളിൽ ആയിരിന്നു ഷിൽജിയുടെ ഗോളുകൾ.

കക്കയം നീർവായകത്തിൽ ഷാജി എൽസിഷാജി ദമ്പതികളുടെ മകളാണ് കുറ്റാഞ്ഞ എന്ന ഷിൽജി ഷാജി.

ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള സാധ്യത വർധിപ്പിച്ചു. മാർച്ച് 28നാണ് റഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.