Tag: Kappad

Total 44 Posts

കാപ്പാട് വെച്ച് ഒമാന്‍ പൗരന്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിക്ക് സംരക്ഷണമൊരുക്കിയ മുസ്ലിം ലീഗ് നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ

കാപ്പാട്: കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ ഒമാന്‍ പൗരന്‍ കടന്നു പിടിച്ച സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ കാപ്പാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിയേയും പ്രതിക്ക് സംരക്ഷണമൊരുക്കിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികള്‍ ഉണ്ടാവണം. ഈ വിഷയത്തില്‍ മുസ്ലീം

പിന്നിൽ വന്ന ജിഷ്ണുവിനെ കാണാതായതോടെ ഫോണിൽ ബന്ധപ്പെട്ടു, പിന്നീടറിയുന്നത് അപകട വിവരം; കാപ്പാടെ ബെെക്കപകടത്തിൽ യുവാവ് മരിച്ചതിന്റെ ഞെട്ടലിൽ നാട്

കൊയിലാണ്ടി: കാപ്പാട് ബെെക്കപകടം നടന്ന വാർത്തയാണ് നേരം പുലർന്നതോടെ പ്രദേശവാസികളറിയുന്നത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശിയാ യുവാവ് മരണപ്പെടുകയും ചെയ്തു. വടകര കേളുബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ജിഷ്ണുവും രണ്ട് സുഹത്തുക്കളും ബെെക്കിൽ സഞ്ചിരിക്കുകയായിരുന്നു. ജിഷ്ണു ഒറ്റയ്ക്കും, സുഹൃത്തുക്കൾ രണ്ടുപേരും ഒരു ബെെക്കിലുമാണ്

”കാലില്‍ നിന്നും ചോര വാര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു, ഏറ്റവും അടുത്തുള്ള ആശുപത്രിയേതാ എന്നവര്‍ ചോദിച്ചു, അങ്ങനെയാണ് ആ ആശുപത്രിയിലേക്ക് എത്തിച്ചത്” കാപ്പാട് സ്വദേശിയെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവിട്ട ആംബുലന്‍സ് ഡ്രൈവര്‍ക്ക് പറയാനുള്ളത്

കൊയിലാണ്ടി: കാലില്‍ കുപ്പിച്ചില്ല് തറച്ച് പരിക്കേറ്റ കാപ്പാട് സ്വദേശിയായ വികാസ് നഗറിലെ അരവിന്ദനുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ വിശദീകരണവുമായി ആംബുലന്‍സ് ഡ്രൈവര്‍ പ്രദീപന്‍. കാലില്‍ നിന്നും ചോര വാര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു രോഗിയെന്നും അവര്‍ ചോദിച്ചപ്പോള്‍ ഏറ്റവും അടുത്തുള്ള സൗകര്യമുള്ള ആശുപത്രിയെന്ന നിലയില്‍ മൈത്ര ആശുപത്രിയുടെ പേര് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രദീപന്‍ കൊയിലാണ്ടി

കാപ്പാട് കണ്ണൻകടവ് കുഞ്ഞായൻകണ്ടി ഇമ്പിച്ചി ആമിന അന്തരിച്ചു

കാപ്പാട്: കണ്ണൻകടവ് കുഞ്ഞായൻകണ്ടി ഇമ്പിച്ചി ആമിന അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: ആയിഷബി, ഇമ്പിച്ചിപ്പാത്തു, ആലിക്കോയ (ദുബായ്), അബ്ദുൽ ലത്തീഫ് (ഗ്ലോബൽ ചേമഞ്ചേരി, കെ.എം.സി.സി ചേമഞ്ചേരി ചാപ്റ്റർ). മരുമക്കൾ: സുഹറ, വഹീദ, പരതരായ മുഹമ്മദ് കോയ, മൊയ്തീൻ കോയ.

തീരദേശപാത; കാപ്പാട് മേഖലയില്‍ കടലാക്രമണ ഭീഷണി കണക്കിലെടുത്ത് ഭൂമിയേറ്റെടുക്കുക തീരത്തുനിന്ന് പത്തുമീറ്ററോളം വിട്ട്, കല്ലിടല്‍ നടപടികള്‍ പുരോഗമിക്കുന്നു

കൊയിലാണ്ടി: തീരദേശ പാത നിര്‍മ്മാണത്തിനായി കൊയിലാണ്ടി മേഖലയില്‍ സ്ഥലമേറ്റെടുക്കുന്ന നടപടി പുരോഗമിക്കുന്നു. മണ്ഡലത്തില്‍ ഏഴു റീച്ചുകളിലായാണ് തീരപാതയുടെ നിര്‍മാണം. മൊത്തം 250 കോടി രൂപയാണ് കൊയിലാണ്ടി മണ്ഡലത്തില്‍ മാത്രം തീരദേശ ഹൈവേ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ കോടിക്കല്‍ ബീച്ച് മുതല്‍ കൊളാവിപാലംവരെയുള്ള റീച്ചിന് വിശദമായ പദ്ധതിരേഖ നല്‍കിയിട്ടുണ്ട്. കോരപ്പുഴ മുതല്‍ കവലാട് വരെയുളള റീച്ചില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ പുസ്തകത്താളുകളിലൂടെ മാത്രമറിഞ്ഞ കാപ്പാടിന്റെ ചരിത്രമറിയാന്‍ കാപ്പാട് കടലോരത്ത് എത്തിയ അരുണാചല്‍ എഴുത്തുകാരി ഡോ. ജമുനാ ബിനി കണ്ടത് അത്ഭുതങ്ങളുടെ തീരം

എ.സജീവ് കുമാര്‍ കൊയിലാണ്ടി: സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതലറിയാനാണ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള എഴുത്തുകാരി ഡോ. ജമുന ബീനി മകന്‍ ഗോഗുലിനൊപ്പം യൂറോപ്യന്‍ അധിനിവേശത്തിന് ആരംഭം കുറിച്ച കാപ്പാടിന്റെ മണ്ണിലെത്തിയത്. അരുണാചലിലെ നിഷി ഗോത്രഭാഷയിലെ ചെറുകഥാകൃത്തും കവയിത്രിയും ഇറ്റാനഗറിലെ രാജീവ് ഗാന്ധി കേന്ദ്ര സര്‍വ്വകലാശാലയിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണവര്‍. വാസ്‌കോഡ ഗാമ

കടലിനെ കീഴടക്കാനൊരുങ്ങി കാപ്പാട്; മൂന്നര കിലോമീറ്റർ തീരത്ത് കടലാക്രമണ ഭീഷണി ചെറുക്കാനുള്ള തീരസംരക്ഷണ നടപടികൾക്ക് തുടക്കം 

കൊയിലാണ്ടി: കടലാക്രമണ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന കാപ്പാട്-തുവ്വപ്പാറ മുതല്‍ കൊയിലാണ്ടി വലിയ മങ്ങാട് വരെയുളള മൂന്നര കിലോമീറ്ററില്‍ തീര സംരക്ഷണ നടപടികള്‍ക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഏറ്റവും കടുതല്‍ കടലാക്രണ ഭീഷണിയുളള പത്ത് ഹോട്ട് സ്പോട്ടുകളെ കണ്ടെത്തിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ടതാണ് കാപ്പാട് മുതല്‍ വലിയ മങ്ങാട് വരെയുളള തീരം. കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്ന

കാപ്പാട് കണ്ണന്‍ കടവ് തെക്കെ മാടന്റെവിടെ ഇബാഹിം കുട്ടി അന്തരിച്ചു

കാപ്പാട്: കണ്ണന്‍ കടവ് തെക്കെ മാടന്റെവിടെ ഇബാഹിം കുട്ടി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: വി.എ ഫാത്തിമ. മക്കള്‍: കാതിരിക്കോയ, മമ്മത് കോയ, ശരീഫ, അഷറഫ്, സക്കീന, ഫസലുറഹ്‌മാന്‍, മുനീര്‍, സക്കീര്‍, പരേതനായ മൂസ്സക്കോയ. മരുമക്കള്‍: അബ്ദുല്‍ റസാഖ് (സൗദി), സക്കറിയ സക്കീര്‍, ഷാനിദ, നാജിയ, ഹസ്‌ന, നസീമ, മൈമൂന, സുല്‍ഫിയ, റസിയ. കബറടക്കം ഇന്ന്

”കുട്ടികളുടെ കടിഞ്ഞാണ്‍ അധ്യാപകരില്‍ മാത്രമായി ഒതുക്കരുത്, കടമയും ഉത്തരവാദിത്വവും നിര്‍വഹിക്കാന്‍ രക്ഷിതാക്കള്‍ മുന്നോട്ടുവരണം” കാപ്പാട് ഇലാഹിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓര്‍മ്മച്ചെപ്പ് 2022ല്‍ പി.കെ.കെ.ബാവ

കാപ്പാട്: ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാതെയും സാമൂഹിക അന്തരീക്ഷം മനസ്സിലാക്കാതെയും വളര്‍ന്നുവരുന്ന തലമുറയുടെ കടിഞ്ഞാണ്‍ അധ്യാപകരില്‍ മാത്രം ഒതുക്കാതെ തങ്ങളുടെതായ കടമയും ഉത്തരവാദിത്വവും നിര്‍വഹിക്കാന്‍ മറ്റാരെക്കാളും രക്ഷിതാക്കള്‍ മുന്നോട്ടുവരണമെന്ന് മുന്‍മന്ത്രി പി.കെ.കെ.ബാവ പറഞ്ഞു. കാപ്പാട് ഇലാഹിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ സംഘടിപ്പിച്ച ഓര്‍മ്മച്ചെപ്പ് 2022 ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍

ലഹരിക്കെതിരെ പടപൊരുതാം, കോരപ്പുഴ മുതൽ കാപ്പാട് വരെ അവർ ഓടിയെത്തി; മാരത്തോണുമായി ചേമഞ്ചേരി പഞ്ചായത്ത്

ചേമഞ്ചേരി: കേരളോത്സവം 2022 ഭാഗമായി ലഹരിക്കെതിരെ മാരത്തോൺ സംഘടിപ്പിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. കോരപ്പുഴയിൽ നിന്നാരംഭിച്ച മാരത്തോൺ കാപ്പാട് സമാപിച്ചു. കേരളോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനവും മാരത്തോണിന്റെ ഫ്ലാഗ് ഓഫും കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരയ എം.ഷീല,