”കുട്ടികളുടെ കടിഞ്ഞാണ്‍ അധ്യാപകരില്‍ മാത്രമായി ഒതുക്കരുത്, കടമയും ഉത്തരവാദിത്വവും നിര്‍വഹിക്കാന്‍ രക്ഷിതാക്കള്‍ മുന്നോട്ടുവരണം” കാപ്പാട് ഇലാഹിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓര്‍മ്മച്ചെപ്പ് 2022ല്‍ പി.കെ.കെ.ബാവ


കാപ്പാട്: ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാതെയും സാമൂഹിക അന്തരീക്ഷം മനസ്സിലാക്കാതെയും വളര്‍ന്നുവരുന്ന തലമുറയുടെ കടിഞ്ഞാണ്‍ അധ്യാപകരില്‍ മാത്രം ഒതുക്കാതെ തങ്ങളുടെതായ കടമയും ഉത്തരവാദിത്വവും നിര്‍വഹിക്കാന്‍ മറ്റാരെക്കാളും രക്ഷിതാക്കള്‍ മുന്നോട്ടുവരണമെന്ന് മുന്‍മന്ത്രി പി.കെ.കെ.ബാവ പറഞ്ഞു. കാപ്പാട് ഇലാഹിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ സംഘടിപ്പിച്ച ഓര്‍മ്മച്ചെപ്പ് 2022 ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സദാനന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധി ഉമര്‍ ഹാജി കമ്പായത്തില്‍, സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡണ്ട് റിസ്വാന, ശശി കാപ്പാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റാബിയ അഹമ്മദ് സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ കെ.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. രക്ഷിതാക്കളുടെ കലാപരിപാടികള്‍ അരങ്ങേറിയ വേദിയില്‍ സബ് ജില്ല, റവന്യൂ തലങ്ങളില്‍ യുവജനോത്സവങ്ങളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.