ലഹരിക്കെതിരെ പടപൊരുതാം, കോരപ്പുഴ മുതൽ കാപ്പാട് വരെ അവർ ഓടിയെത്തി; മാരത്തോണുമായി ചേമഞ്ചേരി പഞ്ചായത്ത്


ചേമഞ്ചേരി: കേരളോത്സവം 2022 ഭാഗമായി ലഹരിക്കെതിരെ മാരത്തോൺ സംഘടിപ്പിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. കോരപ്പുഴയിൽ നിന്നാരംഭിച്ച മാരത്തോൺ കാപ്പാട് സമാപിച്ചു. കേരളോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനവും മാരത്തോണിന്റെ ഫ്ലാഗ് ഓഫും കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരയ എം.ഷീല, അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.ലതിക, സുധ തടവൻ കൈയ്യിൽ, വിജയൻ കണ്ണൻഞ്ചേരി, ശബ്ന ഉമ്മാരിയിൽ, സന്ധ്യ ഷിബു, രാജലക്ഷ്മി, റസീന ഷാഫി, എം.കെ മമ്മദ്കോയ, വി മുഹമ്മദ് ഷരീഫ്, വത്സല പുല്യേത്ത്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി സതീചന്ദ്രൻ, മുൻ മെമ്പർമാരായ കെ.കെ കേശവൻ, ശശിധരൻ കുനിയിൽ, വിവിധ ക്ലബ് ഭാരവാഹികൾ എന്നിവർ മാരത്തോണിൽ പങ്കെടുത്തു.

Summary: Chemancheri panchyat conducted marathon from Korappuzha to Kappad