ഉപരിപഠനത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ഥികളെ അനുമോദിച്ച് ഇലാഹിയ ആര്‍ട്‌സ് ഏന്റ് സയന്‍സ് കോളേജ്


കാപ്പാട്: ഇലാഹിയ ആര്‍ട്‌സ് ഏന്റ് സയന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഗീതാജ്ഞലിയേയും, ആദിത്യാ പ്രകാശിനേയും അനുമോദിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇക്കഴിഞ്ഞ എം.എ ഇംഗ്ലീഷ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയ വിദ്യാര്‍ഥിയാണ് ആദിത്യ പ്രകാശ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ യു.ജി.സി നെറ്റ് ജേതാവാണ് ഗീതാഞ്ജലി.

കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ വിജയികള്‍ക്ക് മെമന്റോയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി, കെ.കെ. വിനോദ് അധ്യക്ഷം വഹിച്ചു. കെ.സി.ലിജേഷ്, കെ.കെ.ധന്യ, അഫീഫ, നജുമ, ഹന്നത്ത്, ആഷിഖ്, സജാഷ് എന്നിവര്‍ സംസാരിച്ചു.