മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു


മേപ്പയ്യൂര്‍: മേപ്പയൂരിലുണ്ടായ വാഹനാപകത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണ (17) അണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ – നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവിന് സെന്ററിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.

അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അമൽ.