കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു


കൊയിലാണ്ടി: ആലപ്പുഴയിൽ വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. പയറ്റു വളപ്പിൽ ശ്രീനിവാസൻ ആണ് മരിച്ചത്. 57 വയസായിരുന്നു.

ആലപ്പുഴ കളർകോടിന് സമീപം ജനുവരി അഞ്ചിന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. ആലപ്പുഴയിൽ കട നടത്തുകയായിരുന്നു ശ്രീനിവാസൻ.


പരേതരായ സൂത്രംകാട്ടിൽ കണാരന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: വിജി. ബാബു, മണി, ശ്രീമതി, ഗീത എന്നിവർ സഹോദരങ്ങൾ.

Summary: Koyilandy native died in a car accident at Alapuzha