വാട്ട്സ്ആപ്പ് തിരിച്ചുവന്നു; പ്രവർത്തനം പുനരാരംഭിച്ചത് രണ്ട് മണിക്കൂറിന് ശേഷം


Advertisement

കൊയിലാണ്ടി: രണ്ട് മണിക്കൂർ നേരത്തെ പണിമുടക്കിന് ശേഷം വാട്ട്സ്ആപ്പ് പ്രവർത്തനം പുനരാരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് വാട്ട്സ്ആപ്പ് സെർവ്വർ തകരാറ് കാരണം നിശ്ചലമായത്. തുടർന്ന് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ഉപഭോക്താക്കൾ വലഞ്ഞു.

Advertisement

രണ്ട് മണിക്കൂറിന് ശേഷം ഉച്ച തിരിഞ്ഞ് രണ്ടരയോടെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത്. ഇതോടെ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കഴിഞ്ഞു.


Also Read: ഓണ്‍ലൈന്‍ ലോകം സ്തംഭിച്ചു; ലോകമാകെ വാട്ട്‌സ്ആപ്പ് നിശ്ചലമായി –  വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Advertisement

എന്താണ് വാട്ട്സ്ആപ്പിന് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. പ്രവർത്തനം നിലച്ചതിനെ കുറിച്ച് വാട്ട്സ്ആപ്പിന്റെയോ മാതൃ കമ്പനിയായ മെറ്റയുടെയോ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.

Advertisement

വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം നിലച്ചാല്‍ ഓരോ മണിക്കൂറിലും ഏകദേശം 222,000 ഡോളറാണ് മെറ്റയ്ക്ക് നഷ്ടമുണ്ടാവുക എന്നാണ് കണക്ക്. ഇത് പ്രകാരം ഇന്നുണ്ടായ പ്രശ്‌നം കാരണം മെറ്റയ്ക്ക് ഏകദേശം 444,000 ഡോളറിന്റെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ആറ് മണിക്കൂറോളം സമയം വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം നിലച്ചപ്പോള്‍ 800 കോടി ഡോളറിന്റെ നഷ്ടമാണ് വാട്ട്‌സ്ആപ്പിന് ഉണ്ടായത്. കൂടാതെ സ്റ്റോക്ക് വില അഞ്ച് ശതമാനം ഇടിയാനും ഇത് കാരണമായിരുന്നു. കൂടാതെ ആഗോള സാമ്പത്തിക രംഗത്ത് 160 ദശലക്ഷം ഡോളറിന്റെ നഷ്ടവും അന്നുണ്ടായി.

Summery: Whatsapp services restored after global outrage.