Tag: Whatsapp

Total 28 Posts

ഒ.ടി.പി ചോദിച്ച് പരിചിത നമ്പറുകളില്‍ നിന്ന് മെസേജ് വരും; സംസ്ഥാനത്ത് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നത് വ്യാപകമാകുന്നതായി പൊലീസ്

തിരുവനന്തപുരം: പരിചിത നമ്പറുകളില്‍ നിന്ന് ഒടിപി നമ്പര്‍ ചോദിച്ച് വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തില്‍ വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കി. ഒരാളുടെ വാട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്തശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകള്‍ തുടര്‍ന്ന് ഹാക്ക്

നമ്പര്‍ വെളിപ്പെടുത്താതെ ചാറ്റുചെയ്യാം; സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ഫീച്ചറുമായി വാട്‌സ് ആപ്

ഇനി വാട്‌സ് ആപ്പില്‍ നമ്പര്‍ വെളിപ്പെടുത്താതെ ചാറ്റുചെയ്യാം. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇനി ആശ്വാസം. ഗ്രൂപ്പുകളില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് ശല്യം ചെയ്യുന്നത് തടയാന്‍ ഈ സംവിധാനത്തോടെ സാധിക്കും. പ്രൊഫൈല്‍ സെറ്റിങ്ങ്‌സിലാണ് യൂസര്‍ നെയിം ഫീച്ചര്‍ കാണാന്‍ സാധിക്കുക. നമ്പറുകള്‍ പരസ്പരം പങ്കുവയ്‌ക്കേണ്ടതിനാല്‍ ഓരോ യൂസര്‍ നെയിമുകളും വ്യത്യസ്തമായിരിക്കണം. ഉദാ: അനുശ്രീ എന്ന് പേരുളളവര്‍ ഒരുപാടുളളതിനാല്‍ @anusre124

‘എന്റെ വീട്ടിന്റെ അടുത്തുള്ള കുഞ്ഞാണേ, അരമണിക്കൂറായി ഇവളെ കാണാനില്ല പെട്ടെന്ന് ഷെയര്‍ ചെയ്യണേ…’; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന മെസേജിന്റെ സത്യാവസ്ഥ അറിയാം

സ്വന്തം ലേഖകൻ കൊയിലാണ്ടി: ഏതാനും ദിവസങ്ങളായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു വീഡിയോ മെസേജ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്നും ഈ മെസേജ് എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണമെന്നുമാണ് ഈ മെസേജിന്റെ ഉള്ളടക്കം. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് നിരവധി പേര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിലേക്ക് മെസേജ് അയച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍

ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടോ? വിഷമിക്കേണ്ട, പൊലീസ് സഹായത്തിനുണ്ട്; പരാതി നല്‍കാനായി പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പര്‍ സജ്ജം

കോഴിക്കോട്: ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ട് നിരവധി പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. അടുത്തിടെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം നാല് പേരും, വയനാട്ടില്‍ അജയരാജ് എന്നയാള്‍ ആത്മഹത്യ ചെയ്തതുമെല്ലാം ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടായിരുന്നു. ലോണ്‍ ആപ്പിന്റെ കെണിയില്‍ പെട്ട ചേലിയ സ്വദേശിനി വിജിഷ ഇന്നും കൊയിലാണ്ടിക്കാരുടെ ഓര്‍മ്മയിലുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടുക എന്ന

ഇനി മുതല്‍ മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം നിങ്ങള്‍ക്ക് നേരിട്ട് മെസേജ് അയക്കും; കിടിലന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്, വിശദമായി അറിയാം (വീഡിയോ)

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉടമയായ മെറ്റയുടെ തന്നെ കീഴിലുള്ള വാട്ട്‌സ്ആപ്പ് ഉപയോഗിക്കാതെ ഒരു ദിവസം കടന്ന് പോകുന്നത് ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ വാട്ട്‌സ്ആപ്പ് പുതിയൊരു കിടിലന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

‘വാട്ട്‌സ്ആപ്പിലെ വോയിസ്, വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യും, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എല്ലാം സര്‍ക്കാര്‍ നിരീക്ഷിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്? യാഥാര്‍ത്ഥ്യം അറിയാം

നൂറുകണക്കിന് സന്ദേശങ്ങളാണ് വാട്ട്‌സ്ആപ്പില്‍ ഓരോ ദിവസവും നമുക്ക് ലഭിക്കുന്നത്. ഇവയില്‍ ശരിയായ സന്ദേശങ്ങളും തെറ്റായ സന്ദേശങ്ങളും എല്ലാം ഉള്‍പ്പെടുന്നു. അത്തരത്തില്‍ വാട്ട്‌സ്ആപ്പില്‍ വന്‍തോതില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിന്റെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഇവിടെ. ‘നാളെ മുതല്‍ വാട്ട്‌സ്ആപ്പിനും വാട്ട്‌സ്ആപ്പ് കോള്‍സിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നു’ എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന സന്ദേശമാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കാട്ടുതീ പോലെ പടരുന്നത്.

ഫോട്ടോ അയക്കുമ്പോള്‍ ക്ലാരിറ്റി കുറയുമെന്ന പേടിവേണ്ട; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ അയക്കുന്ന ചിത്രങ്ങള്‍ക്ക് ക്ലാരിറ്റി അത്ര പോര എന്ന പരാതി പൊതുവെ വ്യാപകമാണ്. ആ പരാതിക്ക് പരിഹാരവുമായി ഉപഭോക്താക്കളുടെ പ്രിയ ചാറ്റ് പ്ലാറ്റ്‌ഫോം രംഗത്തുവന്നിരിക്കുകയാണ്. വാട്‌സ്ആപ്പിലൂടെ എച്ച്ഡി ഫോട്ടോകള്‍ അയക്കാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. വലിയ ഇമേജ് ഫയലുകള്‍ അയക്കാനാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്.

സന്തോഷ വാർത്ത, വാട്സ്ആപ്പ് അക്കൗണ്ട് ഒന്നുമതി, പക്ഷേ നാല് ഫോണുകളിൽ ഉപയോ​ഗിക്കാം, പുതിയ ഫീച്ചറിനെ കുറിച്ച് അറിയാം

ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് സൗകര്യ പ്രദമാകുന്ന നിരവധി അപ്ഡേഷനുകൾ ഇതിനകം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ എല്ലാവരും കാത്തിരുന്ന പുതിയ മാറ്റമാണ് വാട്സ്ആപ്പ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നാല് സ്മാർട്ട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചർ ഉൾപ്പെടുത്തിയുള്ള വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് മെറ്റ

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ ഇതാ വാട്ട്സ്ആപ്പിൽ; വീഡിയോ മെസേജ് ഫീച്ചറിന്റെ വിശേഷങ്ങൾ അറിയാം

ഓരോ പുതിയ അപ്ഡേനിലും വ്യത്യസ്തമായ ഫീച്ചറുകള്‍ പരീക്ഷിക്കുന്നത് വാട്ട്സാപ്പ് എന്ന ജനപ്രിയ മെസേജിങ്ങ് ആപ്ലിക്കേഷന്റെ സവിശേഷതയാണ്. വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഉപയോക്താക്കൾക്കായി അടുത്തിടെ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ഗ്രൂപ്പുകൾക്കുള്ള ഫീച്ചർ മുതൽ വിൻഡോസിനായുള്ള പുതിയ ആപ് വരെ ഈ കൂട്ടത്തില്‍പെടും. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ ‘വിഡിയോ മെസേജ്’

ആഗ്രഹിച്ച അപ്ഡേഷനുമായി വാട്ട്സാപ്പ്; വാട്സാപ്പിന്റെ വിൻഡോസ് ഡെസ്‌ക്‌ടോപ്പില്‍ ഇനി ഓഡിയോ വീഡിയോ കോളുകളും ചെയ്യാം

ആഗ്രഹിച്ച ഏറ്റവും പുതിയ മാറ്റങ്ങളുമായി ആഗോള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ വിൻഡോസ് ഡെസ്‌ക്‌ടോപ് പതിപ്പ്. ഇനി മുതല്‍ വിഡിയോ, ഓഡിയോ കോളുകള്‍ ഡെസ്ക്ടോപ് ആപ്പില്‍ സാധ്യമാകുമെന്നും ഏറ്റവും പുതിയ പതിപ്പ് വേഗത്തിൽ ലോഡുചെയ്യുമെന്നുമാണ് മെറ്റാ മേധാവി മാർക്ക് സക്കർബർഗിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഗ്രൂപ്പ് ഓഡിയോ, വിഡിയോ കോളുകൾ മെച്ചപ്പെടുത്തുമെന്നും പറയുന്നുണ്ട്. ഉപയോക്താക്കൾക്ക് ഇപ്പോൾ കൂടുതൽ