താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതികളില്‍ ഒരാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി


താമരശ്ശേരി: താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാള്‍ കസ്റ്റഡിയില്‍. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ്‌ പിടിയിലായത്.

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ സംഘം പിടിക്കൂടിയത്. ഇയാള്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

താമരശ്ശേരി അവേലം സ്വദേശി അഷ്റഫിനെ ശനിയാഴ്ച രാത്രി 9.45 ന് ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സുമോയിലും കാറിലുമായി എത്തിയ സംഘമായിരുന്നു അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്.

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ഉപയോഗിച്ച വാഹനം കഴിഞ്ഞദിവസങ്ങളിലായ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് രജിസ്‌ട്രേഷനിലുളള വാഹനമാണ് ആദ്യം മുക്കത്ത് വെച്ച് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ടാമത്തെ വാഹനം ഇന്നലെയാണ് കസ്റ്റഡിയില്‍ എടുത്തത്.

മലപ്പുറം രജിസ്‌ട്രേഷനിലുളള കാര്‍ കൊണ്ടോട്ടിയില്‍ നിന്നാണ് പിടികൂടിയത്. വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതെന്നാണ് ഉടമകളുടെ മൊഴി.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീട്ടിലേക്ക് വരുകയായിരുന്ന അഷ്‌റഫിന്റെ സ്‌കൂട്ടറിനു കുറുകെ കാറിലെത്തിയ സംഘം വാഹനം നിര്‍ത്തുകയും ബലമായി കാറില്‍ കയറ്റികൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

summary: one of the gang that kidnapped the thamarassery businessman is in custody