‘അസാധാരണ ശബ്ദത്തോടൊപ്പം ബോണറ്റിൽ നിന്ന് പുക ഉയർന്നു, കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ മുൻഭാ​ഗം കത്തി’; പയ്യോളിയിൽ കാറിന് തീ പിടിച്ച സംഭവത്തിന്റെ ഞെട്ടൽ മാറാതെ യാത്രക്കാർ


പയ്യോളി: വാഹനം കൺമുമ്പിൽ ആളികത്തുന്നത് കണ്ടപ്പോഴും ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു കോട്ടക്കല്‍ സ്വദേശികളായ അബൂബക്കറും അര്‍ഷാദും. ഇന്നലെ രാത്രി ഏഴോടെ പയ്യോളി പെരുമാൾപുരത്തു വെച്ചാണ് വാഹനത്തിന് തീപിടിച്ചത്. പെട്ടന്ന് തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാൽ അപകടം കൂടാതെ ഇരുവരും രക്ഷപ്പെട്ടു.

കോഴിക്കോട് നിന്ന് തിരകെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാനും അനുജന്റെ മകൻ അര്‍ഷാദും. പയ്യോളി എത്താറായപ്പോൾ അസാധാരണ ശബ്ദത്തോടൊപ്പം വാഹനത്തിന്റെ ബോണറ്റിൽ നിന്ന് പുകയും ഉയരുന്നത് കണ്ടു. പെട്ടന്ന് തന്നെ വണ്ടി സെെഡാക്കി ഞങ്ങൾ ഇറങ്ങി. പിന്നാലെ കാറിന് തീ പിടിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അബൂബക്കർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കാറിന്റെമുൻഭാഗമാണ് ആളിക്കത്താൻ തുടങ്ങിയത്. ഗ്യാസിലായിരുന്നു വണ്ടി ഓടിയിരുന്നത്. നാട്ടുകാരും ഞങ്ങളും ചേർന്നാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. കാറിന്റെ എഞ്ചിന്‍ ഉള്‍പ്പെടെ മുന്‍ഭാഗം ഭാഗികമായി കത്തിനശിച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ കാരണം കാര്‍ പൂര്‍ണമായും കത്തിനശിക്കുന്നത് ഒഴിവാക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.[id3]

അസി. സ്റ്റേഷൻ ഓഫീസർ കെ. പ്രദീപിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽനിന്നും, അസി. സ്റ്റേഷൻ ഓഫീസർ വി.കെ. സജിയുടെ നേതൃത്വത്തിൽ വടകര നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു.

 

തീ പടര്‍ന്നത് കാറിന്റെ മുന്‍ഭാഗത്തുനിന്നും, കാറിലുണ്ടായിരുന്നത് രണ്ടുപേര്‍; പയ്യോളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീടിപിച്ചു- ദൃശ്യങ്ങള്‍ കാണാം