തീ പടര്‍ന്നത് കാറിന്റെ മുന്‍ഭാഗത്തുനിന്നും, കാറിലുണ്ടായിരുന്നത് രണ്ടുപേര്‍; പയ്യോളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീടിപിച്ചു- ദൃശ്യങ്ങള്‍ കാണാം


പയ്യോളി: പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പെരുമാള്‍ പുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്.

കോട്ടക്കല്‍ സ്വദേശികളായ അബൂബക്കര്‍ (70), അര്‍ഷാദ് (34) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ കോഴിക്കോടു നിന്നും വരികയായിരുന്നു.

കാര്‍ പെരുമാള്‍ പുരത്തെത്തിയപ്പോള്‍ അസ്വാഭാവികമായ ശബ്ദം കേട്ടെന്നും തുടര്‍ന്ന് കാര്‍ റോഡരികില്‍ നിര്‍ത്തി നോക്കുമ്പോള്‍ തീയാളുന്നതാണ് കണ്ടതെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. കാര്‍ നിര്‍ത്തി വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.

കാറിന്റെ എഞ്ചിന്‍ ഉള്‍പ്പെടെ മുന്‍ഭാഗം ഭാഗികമായി കത്തിനശിച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ കാര്‍ പൂര്‍ണമായും കത്തിനശിക്കുന്നത് ഒഴിവാക്കി.

വീഡിയോ: