ആരോഗ്യം ആയുര്‍വേദത്തിലൂടെ; കൊയിലാണ്ടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആയുര്‍വേദമെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയും നന്തി റസിഡന്‍സ് അസോസിയേഷനും(നര്‍വ്വ) സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തവക്കല്‍ കളരി മാര്‍ഷ്വല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ജമാല്‍ ഗുരിക്കള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയാ സെക്രട്ടറി ഡോ.അഞ്ജു ബിജേഷ്, ഡോ. ശശി കിയാറ്റുപുറത്ത്, മഹമൂദ് തുഷാര, ഹമീദ് സരിഗ, കൂരളി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

ഡോ.അഞ്ജു ബിജേഷ്, ശശി ഡോ. ശശി കിഴാറ്റുപുരം, ഡോ.ഹസീബ, ഹഫ്‌സത്ത്, ഡോ.സൂരജ്.എസ്.എന്‍ ,അഷിത സന്ദീവ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.[midd3]