നാടിന്റെ ഏതാവശ്യത്തിനും ഓടിയെത്തുന്ന ഇരിങ്ങലിന്റെ സ്വന്തം സഖാവ്, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പൂർവ്വ വിദ്യാർത്ഥി; ബൈക്ക് അപകടത്തിൽ മരിച്ച ജിഷ്ണുവിന് കണ്ണീരോടെ വിട നൽകി ജന്മനാട്


വടകര: നാടിന്റെ ഏതാവശ്യത്തിനും വിളിപ്പുറത്തെത്തുന്ന ഇരിങ്ങലുകാരുടെ പ്രിയപ്പെട്ട സഖാവാണ് നാടിനോട് വിടപറഞ്ഞത്. നവംബര്‍ 29 ന് ഉണ്ടായ ബൈക്കപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിഷ്ണു ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മരണപ്പെട്ടത്.

നാട്ടിലെയും കോളേജിലെയും തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഓടിയെത്തിയിരുന്ന പ്രിയ കൂട്ടുകാരന്‍ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് വിഷ്ണുവിന്റെ നാട്ടുകാരും കൂട്ടുകാരും. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വിഷ്ണു ഇരിങ്ങല്‍ ലോക്കല്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ ഇരങ്ങല്‍ ടൗണ്‍ യൂണിറ്റ് കമ്മിറ്റി അംഗവുമാണ്.

കൊയിലാണ്ടി ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. നിലവില്‍ കോഴിക്കോട് സാപ്പിന്റെ കോഴ്‌സ് ചെയ്തു വരികയാണ്. വടകരയില്‍ നിന്ന് സുഹൃത്ത് കേദാര്‍നാഥിനൊപ്പം ഇരിങ്ങലിലെ വീട്ടിലേക്ക് പോകുമ്പോഴാണ് വിഷ്ണുവിന് അപകടമുണ്ടായത്. വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വിഷ്ണുവിന്റെ സംസ്‌കാര ചടങ്ങുകള്‍ ഉച്ചയോടെ പൂര്‍ത്തിയായി.


Also Read: വടകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങല്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…