പരിശീലനം വിജയകരമായി പൂർത്തിയാക്കി കുട്ടിപ്പോലീസുകാർ; വന്മുഖം ഹൈസ്കൂളിൽ എസ്.പി.സി കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ്


കൊയിലാണ്ടി: വന്മുഖം ഹൈസ്കൂളിൽ 2020-22 അധ്യയന വർഷത്തെ എസ്.പി.സി കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ് സംഘടിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ.സുനിൽകുമാർ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ റഫീഖ് പുത്തലത്, പിടി.എ പ്രസിഡന്റ് നൗഫൽ, അധ്യാപകരായ സനിൽകുമാർ, ബിധൂർ, ഷഫീഖ് നൗഷാദ്, മുഹമ്മദ്‌, എ.ഡി.എൻ.ഒ സതീഷ്, എ.എൻ.ഒ രമേശ്‌, ഷൈനി സി.പി.ഒ ദിവ്യ എന്നിവർ പങ്കെടുത്തു.

ഫാത്തിമ നബീല പ്ലട്ടൂൺ കമാന്ററും ഖദീജ നിസ്‌വ സെക്കന്റ്‌ ഇൻ കമാന്ററുമായ പരേഡിൽ മുഹമ്മദ്‌ ശഹബാൻ നയിച്ച ഒന്നാം പ്ലറ്റൂണും ഫാത്തിമ നൂഹ്‌ നയിച്ച രണ്ടാം പ്ലറ്റൂണും മികച്ച പ്രകടനം കാഴ്ച വച്ചു.