Tag: koyilandy police

Total 68 Posts

ആത്മഹത്യ ചെയ്യാനായി അമ്മയും മൂന്ന് കുട്ടികളും കൊയിലാണ്ടി കൊല്ലത്ത്; ദൈവദൂതരായി കൊയിലാണ്ടിയിലെയും കുറ്റ്യാടിയിലെയും പൊലീസ്; രക്ഷപ്പെട്ടത് 4 ജീവനുകൾ

കൊയിലാണ്ടി: കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസുകാരുടെ അവസരോചിതമായ ഇടപെടലില്‍ കൊല്ലം പാറപ്പള്ളിയില്‍ നിന്നും രക്ഷിച്ചത് വിലപ്പെട്ട നാലുജീവനുകള്‍. കടലില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച അമ്മയും മൂന്നുകുഞ്ഞുങ്ങളും സംഘത്തെയാണ് പൊലീസ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. മൂന്ന് കുഞ്ഞുങ്ങളെയും വിളിച്ച് അമ്മ പോയതില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ കുറ്റ്യാടി പൊലീസില്‍ വിവരം

കുട്ടികളെ കാണാനില്ലെന്ന് പരാതി ലഭിച്ചത് രാത്രി പത്തരയ്ക്ക്, രണ്ട് മണിക്കൂറിനുള്ളില്‍ അച്ഛനേയും കുട്ടികളെയും മേലൂരിലെ വീട്ടിൽ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി; കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഇടപെടലില്‍ രക്ഷപ്പെട്ടത് മൂന്നുജീവനകള്‍

കൊയിലാണ്ടി: കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലെ പൊലീസുകാരുടെ കൃത്യമായ ഇടപെടല്‍ കാരണം കഴിഞ്ഞദിവസം കൊയിലാണ്ടിയില്‍ രക്ഷപ്പെട്ടത് രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടേത് ഉള്‍പ്പെടെ മൂന്ന് ജീവനുകള്‍. മേലൂരിലെ ഒരു വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് അതീവഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുഞ്ഞുങ്ങളെയും അവരുടെ പിതാവിനെയും പൊലീസ് കൃത്യസമയത്തെത്തി ആശുപത്രിയില്‍ എത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായത്. അമ്മ അച്ഛനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതോടെ രണ്ടും മൂന്നും

വിൽപ്പനയ്ക്കായി മദ്യവുമായി എത്തി, പൊലീസിനെ കണ്ടതോടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ചേലിയ സ്വദേശി

കൊയിലാണ്ടി: മദ്യവുമായി എത്തിയ ചേലിയ സ്വദേശി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.  ചേലിയ വലിയാറമ്പത്ത് ജയനാണ് (46) പൊലീസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഏഴര ലിറ്റർ മദ്യമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കൊയിലാണ്ടി സി.ഐ എം.വി.ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.അനീഷ്, എം.പി.ശൈലേഷ് എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടിയൊണ്

‘കൊയിലാണ്ടി മേഖലയിൽ മോഷ്ടാക്കളെയും ലഹരിമാഫിയയെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തും’; പൊലീസ് സ്റ്റേഷനിൽ ആലോചനാ യോഗം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണ, ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ ആലോചനാ യോഗം നടത്തി. ലഹരി മാഫിയയെയും മോഷ്ടാക്കളെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താന്‍ യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. എം.എൽ.എ. കാനത്തിൽ ജമീല യോഗം

ലഹരിക്കെതിരായ സന്ദേശവുമായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ സുരേഷിന്റെ വിഷ്വൽ ആൽബം ‘ജാഗ്രത’; ഷൂട്ടിങ് ആരംഭിച്ചു

കൊയിലാണ്ടി: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന ജാഗ്രത എന്ന വിഷ്വൽ ആൽബത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ (ഡ്രൈവർ) സുരേഷ് ഒ.കെയാണ് ആൽബത്തിന്റെ ഗാനരചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം കൊയിലാണ്ടി ഐ.പി എസ്.എച്ച്.ഒ ബിജു എം.വി നിർവ്വഹിച്ചു. മരുതൂരിലും കാവുംവട്ടത്തും

നടേരി കാവുംവട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരുസംഘം ആക്രമിച്ചതായി പരാതി; രണ്ട് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

നടേരി: കാവുംവട്ടത്ത് രാത്രിയില്‍ കൂട്ടംകൂടിയുള്ള ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മമ്മിളി മീത്തല്‍ സജിത്ത്, ഗീപേഷ്, അരുണ്‍ ഗോവിന്ദ് എന്നിവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. തങ്ങളുടെ വീടിന് സമീപത്ത് രാത്രിയില്‍ ലഹരി സംഘം

മോഷ്ടാക്കളെ പിടികൂടാന്‍ തിരച്ചില്‍ വ്യാപകമാക്കി പൊലീസ്, ശേഖരിച്ചത് നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍; കൊയിലാണ്ടിയില്‍ നൈറ്റ് പട്രോളിങ് ശക്തമാക്കാനും തീരുമാനം

കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും മോഷണ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല പട്രോളിങ് അടക്കമുള്ള നടപടികള്‍ ശക്തമാക്കുമെന്ന് പൊലീസ്. നാട്ടുകാരുടെ കൂടി സഹകരണം ഉറപ്പാക്കി പട്രോളിങ് ശക്തിപ്പെടുത്താനാണ് ആലോചിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ അരിക്കുളം, കൊല്ലം ആനക്കുളം മേഖലകളിലെ വീടുകളില്‍ മോഷ്ടാക്കള്‍ കയറിയ സംഭവമുണ്ടായിരുന്നു. ആനക്കുളത്തെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ മൂന്നുപവന്റെ മാലയും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ്

മൂടാടി മലബാര്‍ കോളേജിലെ ഇ.ഡി റെയിഡ് അവസാനിച്ചു; രേഖകള്‍ പിടിച്ചെടുത്തു

കൊയിലാണ്ടി: മൂടാടിയിലുള്ള മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന അവസാനിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോളേജിലെത്തിയ ഇ.ഡി സംഘം മൂന്ന് മണിക്കൂറോളം പരിശോധന നടത്തിയ ശേഷം ഒമ്പത് മണിയോടെയാണ് തിരികെ പോയത്. കോളേജില്‍ നിന്ന് നിരവധി രേഖകള്‍ ഇ.ഡി പിടിച്ചെടുത്തുവെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതീവരഹസ്യമായാണ് ഇ.ഡി

ആനക്കുളത്ത് വീട്ടിൽ മോഷണം; ഉറങ്ങുകയായിരുന്ന വയോധികയുടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു

കൊയിലാണ്ടി: ആനക്കുളത്ത് വീട്ടില്‍ മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം വടക്കേകുറ്റിയകത്ത് ജയന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. ഉറങ്ങുകയായിരുന്ന ജയന്റെ അമ്മ വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല നഷ്ടപ്പെട്ടു. വീടിന്റെ മുന്‍വാതില്‍ വഴിയാണ് കള്ളന്‍ ആദ്യം അകത്ത് കയറാന്‍ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പിന്നിലെ വാതില്‍ വഴി

ചെങ്ങോട്ടുകാവില്‍ നിരവധി കടകളില്‍ കയറിയ കള്ളനെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്; പിടിയിലായത് അന്തര്‍സംസ്ഥാന മോഷ്ടാവ്

കൊയിലാണ്ടി: മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങോട്ടുകാവിലെ നിരവധി കടകളില്‍ കയറിയ കള്ളന്‍ ഒടുവില്‍ പിടിയിലായി. തിരുവനന്തപുരം ആര്യങ്കോട് സ്വദേശി മണികണ്ഠനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് നിരവധി കടകളില്‍ ഓട് പൊളിച്ച് കയറി ഇയാള്‍ ചെങ്ങോട്ടുകാവിനെ പരിഭ്രാന്തിയിലാഴ്ത്തിയത്. കോഴിക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത മണികണ്ഠനെ തെളിവെടുപ്പിനായി ചെങ്ങോട്ടുകാവില്‍ എത്തിച്ചു. തലശ്ശേരി, എലത്തൂര്‍, കോഴിക്കോട് നഗരം,