ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; കൊയിലാണ്ടി നഗരത്തില്‍ പൊലീസിന്റെ റൂട്ട് മാര്‍ച്ച്


കൊയിലാണ്ടി: ലോക്‌സഭ ഇലക്ഷന്‍ 2024 നോടനുബന്ധിച്ച് ഫലപ്രഖ്യാപനത്തിന്റെ മുന്നോടിയായി കൊയിലാണ്ടി ടൗണില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു പരിപാടി.

കൊയിലാണ്ടി സ്റ്റേഷന്‍ എസ്.എച്ച്.ഒ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. എസ്.ഐ പ്രദീപ് കുമാര്‍, എസ്.ഐ രാജീവന്‍, എസ്.ഐ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.