വിൽപ്പനയ്ക്കായി മദ്യവുമായി എത്തി, പൊലീസിനെ കണ്ടതോടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ചേലിയ സ്വദേശി


കൊയിലാണ്ടി: മദ്യവുമായി എത്തിയ ചേലിയ സ്വദേശി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.  ചേലിയ വലിയാറമ്പത്ത് ജയനാണ് (46) പൊലീസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഏഴര ലിറ്റർ മദ്യമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. കൊയിലാണ്ടി സി.ഐ എം.വി.ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.അനീഷ്, എം.പി.ശൈലേഷ് എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടിയൊണ് ഇയാൾ ഓടി രക്ഷപ്പെട്ടത്.

മദ്യം ഉൾപ്പെടെയുള്ള ലഹരികൾക്കെതിരെ വിപുലമായ പദ്ധതികൾ പൊലീസ് ആസൂത്രണം ചെയ്തതായി സി.ഐ എം.വി.ബിജു പറഞ്ഞു. കൊയിലാണ്ടിയെ മൂന്ന് മേഖലകളാക്കി തിരിച്ച് പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.