Tag: liquor
ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം; പതിനൊന്നര ലക്ഷം ലിറ്റര്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം. ബിവറേജസ് ഔട്ട്‌ലറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തില്‍ മാലിന്യം ശ്രദ്ധയില്‍പ്പെട്ട ഉപഭോക്താവ് പരാതി നല്‍കിയതോടെയാണ് ഇക്കാര്യം അധികാരികള്‍ ശ്രമിച്ചത്. വടക്കന്‍ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തിലാണ് മാലിന്യം കണ്ടത്. ജവാന്‍ ട്രിപ്പിള്‍ എക്സ് റം 297, 304, 308, 309,
പരിശോധനയില്‍ പിടിച്ചെടുത്തത് അഞ്ചര ലിറ്റര്‍ ചാരായം; വില്‍പ്പനയ്ക്കായി സൂക്ഷിച്ച നാടന്‍ ചാരായവുമായി പെരുവണ്ണാമൂഴിയില്‍ ഒരാള്‍ അറസ്റ്റില്‍
പെരുവണ്ണാമൂഴി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച നാടന്‍ ചാരായവുമായി പെരുവണ്ണാമൂഴിയില്‍ ഒരാള്‍ അറസ്റ്റില്‍. പെരുവണ്ണാമൂഴി മാത്തൂര്‍ സ്വദേശി കാലായില്‍ തോമസ് ആണ് പിടിയിലായത്. പേരാമ്പ്ര ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നിര്‍ദേശ പ്രകാരം ഡി.വൈ.എസ്.പി സ്‌ക്വാഡും പെരുവണ്ണാമൂഴി എസ്.ഐ ജിതിന്‍വാസിന്റെ നേതത്വത്തിലുള്ള പൊലീസുമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഇയാളില്‍ നിന്നും അഞ്ചര ലിറ്റര്‍ നാടന്‍
Kerala budget 2024: വിദേശ നിര്‍മ്മിത മദ്യത്തിന് വില കൂടും; ലക്ഷ്യമിടുന്നത് 200 കോടിരൂപയുടെ വരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന്റെ വില വര്‍ധിക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് എക്‌സൈസ് തീരുവ ലിറ്ററിന് പത്തുരൂപ കൂട്ടി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചതായി ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ഇതുവഴി 200
പുതുവത്സര തലേന്ന് കോഴിക്കോട് ജില്ലയിലെ കണ്‍സ്യൂമര്‍ ഫെഡ്, ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴി വിറ്റുപോയത് എട്ടുകോടിയോളം രൂപയുടെ മദ്യം; കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ 57ലക്ഷം രൂപയുടെ വില്‍പ്പന
കോഴിക്കോട്: പുതുവത്സരത്തലേന്ന് കോഴിക്കോട് ജില്ലയില്‍ ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് എട്ടുകോടിയോളം രൂപയുടെ മദ്യം. 78626170രൂപയുടെ മദ്യവില്‍പ്പനയാണ് ജില്ലയില്‍ ഡിസംബര്‍ 31 മാത്രം നടന്നത്. ജില്ലയിലെ 13 ഔട്ട് ലറ്റുകളില്‍ നിന്നും നാല് കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന കേന്ദ്രത്തില്‍ നിന്നുമുള്ള കണക്ക് പ്രകാരമാണിത്. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴി 5,80,38,010രൂപയുടെയും കണ്‍സ്യൂമര്‍ ഫെഡുവഴി 20588160രൂപയുടെയും
വിൽപ്പനയ്ക്കായി മദ്യവുമായി എത്തി, പൊലീസിനെ കണ്ടതോടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ചേലിയ സ്വദേശി
കൊയിലാണ്ടി: മദ്യവുമായി എത്തിയ ചേലിയ സ്വദേശി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ചേലിയ വലിയാറമ്പത്ത് ജയനാണ് (46) പൊലീസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഏഴര ലിറ്റർ മദ്യമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കൊയിലാണ്ടി സി.ഐ എം.വി.ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.അനീഷ്, എം.പി.ശൈലേഷ് എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടിയൊണ്
‘നാടുമുടിക്കുന്ന മദ്യനയത്തിനെതിരെ മത-ധാർമിക പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങണം’; കൊയിലാണ്ടിയിൽ മദ്യനിരോധന സമിതിയുടെ പ്രതിഷേധയോഗം
കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ നിർദ്ദിഷ്ട മദ്യനയത്തിനെതിരെ കൊയിലാണ്ടി താലൂക്ക് മദ്യനിരോധന സമിതി. സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മദ്യനയ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എല്ലാ നിലയ്ക്കും നാടുമുടിക്കുന്ന നിർദ്ദിഷ്ട മദ്യനയത്തിനെതിരെ മത-ധാർമിക പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങണമെന്ന് മദ്യനിരോധനസമിതി സംസ്ഥാനാധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അഭ്യർത്ഥിച്ചു. പ്രതിഷേധ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേലായുധൻ കീഴരിയൂർ
വിൽക്കാൻ കൊണ്ടുവന്ന മദ്യകുപ്പികളുമായി കായണ്ണ സ്വദേശി അറസ്റ്റിൽ; പ്രതി സ്ഥിരമായി അനധികൃത മദ്യവില്‍പ്പന നടത്തുന്നയാള്‍
കായണ്ണബസാർ: കായണ്ണയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയില്‍. കായണ്ണ സ്വദേശിയായ സുരേഷന്‍ കെ എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര സബ് ഇൻസ്പെക്ടർ ജിതിൻവാസ്, DANSAF സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്.ടി, മുനീർ, ഷാഫി, ജയേഷ് എന്നിവവരുടെ സംഘമാണ്
ചെങ്ങോട്ടുകാവ് ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ മെയ് 28 മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം
കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ അടക്കം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മദ്യനിരോധനം. മെയ് 28 വൈകുന്നേരം ആറ് മുതല്‍ മെയ് 31 വരെയാണ് ജില്ലാ കലക്ടര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് നിരോധനം. ചേലിയയ്ക്ക് പുറമേ വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം, പുതുപ്പാട് ഗ്രാമപഞ്ചായത്തിലെ കാണലാട് എന്നിവിടങ്ങളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.
പരിക്കേറ്റ രോഗിയെപ്പോലും പരിഗണിക്കാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് മുറിയില്‍ മദ്യസല്‍ക്കാരം; നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധം ആളിക്കത്തുന്നു
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ഫീൽഡ് സ്റ്റാഫിന് അനുവദിച്ച മുറിയില്‍ മദ്യസല്‍ക്കാരം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഓഫിസിനകത്ത് മദ്യ സൽക്കാരം നടന്നത്. വളയം കുറ്റിക്കാട് പള്ളിയിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചവരും അവരെ കാണാന്‍ എത്തിയവരും ഈ മദ്യപാന സദസ്സ് കാണുകയും ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എച്ച്എംസി
മാഹിയില്‍ നിന്നു കടത്തിയ വിദേശ മദ്യവുമായി വടകര സ്വദേശി പിടിയില്‍; പ്രതിയില്‍ നിന്ന് എക്സൈസ് പിടികൂടിയത് 19 മദ്യക്കുപ്പികള്‍
വടകര: മാഹിയില്‍ നിന്നു കടത്തിയ വിദേശ മദ്യവുമായി വടകര സ്വദേശിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പൊന്മേരി ചേരിക്കാട്ടില്‍ പൊയില്‍ ബാലകൃഷ്ണനെയാണ് (57) വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.പി.രാമചന്ദ്രനും സംഘവും ചേര്‍ന്നു പിടികൂടിയത്. വില്യാപ്പള്ളി-കല്ലേരി റോഡില്‍ പൊന്മേരിയില്‍ നിന്നാണ് പ്രതി എക്സൈസിന്റെ വലയിലായത്. 180 മില്ലിലിറ്ററിന്റെ 19 വിദേശ മദ്യക്കുപ്പികള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു.