ചെങ്ങോട്ടുകാവ് ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ മെയ് 28 മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം


കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ അടക്കം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മദ്യനിരോധനം. മെയ് 28 വൈകുന്നേരം ആറ് മുതല്‍ മെയ് 31 വരെയാണ് ജില്ലാ കലക്ടര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് നിരോധനം. ചേലിയയ്ക്ക് പുറമേ വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം, പുതുപ്പാട് ഗ്രാമപഞ്ചായത്തിലെ കാണലാട് എന്നിവിടങ്ങളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.