ലഹരിക്കെതിരായ സന്ദേശവുമായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ സുരേഷിന്റെ വിഷ്വൽ ആൽബം ‘ജാഗ്രത’; ഷൂട്ടിങ് ആരംഭിച്ചു


കൊയിലാണ്ടി: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന ജാഗ്രത എന്ന വിഷ്വൽ ആൽബത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ (ഡ്രൈവർ) സുരേഷ് ഒ.കെയാണ് ആൽബത്തിന്റെ ഗാനരചനയും സംവിധാനവും നിർവ്വഹിക്കുന്നത്.

ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം കൊയിലാണ്ടി ഐ.പി എസ്.എച്ച്.ഒ ബിജു എം.വി നിർവ്വഹിച്ചു. മരുതൂരിലും കാവുംവട്ടത്തും പരിസരപ്രദേശങ്ങളിലുമായാണ് ആൽബത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

ഷാജി പയ്യോളി, മനോജ് മരുതൂര് തുടങ്ങി ഒരു കൂട്ടം കലാകാരന്മാർ ആൽബത്തിൽ അണിനിരക്കുന്നുണ്ട്. ആൽബത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത് പ്രേംരാജ് പാലക്കാട് ആണ്. എഡിറ്റിങ് ഷിജു പൈതോത്ത്. നവരാത്രിയോടനുബന്ധിച്ച് ആൽബം റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.