Tag: CPIM

Total 43 Posts

കോരപ്പുഴയില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി വേഗത്തിലാക്കണം; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം വെങ്ങളം ലോക്കല്‍സമ്മേളനം

വെങ്ങളം: കോരപ്പുഴയില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി വേഗത്തിലാക്കണമെന്ന് സി.പി.ഐ.എം വെങ്ങളം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാട്ടിലപ്പീടിക പാറക്കുളം നവീകരിച്ച് ജലശ്രേദ്ധസാക്കി മാറ്റണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വെങ്ങളം യൂണിറ്റി ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. എം.സി അനീഷ്കെ, .പി.ചന്ദ്രിക, ടി.വി.ചന്ദ്രഹാസന്‍

പൂക്കാട് ഓട്ടോ സ്റ്റാന്റ് അനുവദിക്കുക, ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുക’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.എം ചേമഞ്ചേരി ലോക്കല്‍ സമ്മേളനം

ചേമഞ്ചേരി: ദേശീയപാത വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചേമഞ്ചേരി, പൂക്കാട് ഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് സി.പി.എം ചേമഞ്ചേരി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂക്കാട് ഓട്ടോ സ്റ്റാന്റ് അനുവദിക്കണമെന്നും ദേശീയപാതാ വികസനം ത്വരിതപ്പെടുത്തണമെന്നും വേഗതയേറിയ യാത്രാ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി ഏരിയയിലെ ആദ്യത്തെ ലോക്കല്‍ സമ്മേളനമാണ് ചേമഞ്ചേരിയില്‍ നടന്നത്. പൂക്കാട്

മേപ്പയ്യൂരിലെ സംഘര്‍ഷം: സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന നടപടി അവസാനിപ്പിക്കുക, മേപ്പയ്യൂര്‍ പൊലീസിന്റേത് ഏകപക്ഷീയവും ധിക്കാരപരവുമായ നടപടിയെന്നും സി.പി.എം

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേപ്പയൂരില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്ന നടപടി മേപ്പയ്യൂര്‍ പൊലീസ് അവസാനിപ്പിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. പൊലീസ് ഏകപക്ഷീയമായാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും സി.പി.എം നോര്‍ത്ത് സൗത്ത് ലോക്കല്‍ കമ്മിറ്റികള്‍ ആരോപിച്ചു. നിരവധി കേസുകളില്‍ പാര്‍ട്ടിയുടെയും ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും ഉത്തരവാദപ്പെട്ട നേതാക്കളെയും

കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആര്‍.എസ്.എസ് എന്ന് ആരോപണം

കണ്ണൂര്‍: മട്ടന്നൂര്‍ അയ്യല്ലൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് സംഭവം. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷും നേതാക്കളും ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ആക്രമണത്തിന്

‘നന്തി റെയില്‍ അടിപാത യാഥാര്‍ത്ഥ്യമാക്കുക’; നന്തിയില്‍ പ്രതിഷേധ സായാഹ്നവുമായി സി.പി.ഐ.എം

കൊയിലാണ്ടി: നന്തി റെയില്‍ അടിപാത യാഥാര്‍ത്ഥ്യമാക്കുക, റെയില്‍ പാളം മുറിച്ചു കടക്കുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക, അടിപാത യാഥാര്‍ത്ഥ്യമാവുംവരെ റെയില്‍ ബൗണ്ടറി വേലി കെട്ടികുടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സി.പി.ഐ.എം നന്തി ടൗണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നന്തിയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ ശ്രീകുമാര്‍,

മാനാഞ്ചിറയില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു; ഗവര്‍ണറുടെ സന്ദര്‍ശനം കാരണം ഗതാഗത തടസമുണ്ടായതാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതെന്ന് സിപിഎം

കോഴിക്കോട്: മിഠായി തെരുവില്‍ ഗവര്‍ണര്‍ എത്തുന്നതിന് മുമ്പ് കുഴഞ്ഞുവീണയാള്‍ മരിച്ചു. ചേവായൂര്‍ സ്വദേശി അശോകന്‍ അടിയോടിയാണ് മരിച്ചത്. എഴുപത് വയസായിരുന്നു. ഗവര്‍ണര്‍ മാനാഞ്ചിറയില്‍ എത്തുന്നതിന് അഞ്ചു മിനുറ്റ് മുമ്പായിരുന്നു എല്‍ഐസി ബസ് സ്‌റ്റോപില്‍ അശോകന്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് 14 മിനുട്ടിനുള്ളില്‍ അശോകനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ സന്ദര്‍ശനം കാരണം ഗതാഗത

‘എന്റെ സ്വര്‍ണ്ണം പോയാല്‍ എനിക്കുണ്ടാവുന്ന അതേ വിഷമം അല്ലേ അവര്‍ക്കും ഉണ്ടാവുക…’; വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി വെങ്ങളം സ്വദേശിനിയുടെ നല്ല മാതൃക

കൊയിലാണ്ടി: വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി വെങ്ങളം സ്വദേശിനിയുടെ നല്ല മാതൃക. കെ.ആര്‍.എസിന് സമീപം താമസിക്കുന്ന പി.ടി.നാരായണിയാണ് വീണുകിട്ടിയ പാദസരം ഉടമയ്ക്ക് തിരികെ നല്‍കിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേ മുക്കാലോടെയാണ് നാരായണിക്ക് ആഭരണം വീണുകിട്ടിയത്. തുടര്‍ന്ന് അവര്‍ ആഭരണത്തിന്റെ ഉടമയെ അന്വേഷിച്ചു. ഇതിനിടെയാണ് അവരുടെ സുഹൃത്ത് ഈ പരിസരത്ത് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നത്.

”അപകടകരമായ ഖനനം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി തടയും”; കീഴരിയൂര്‍ തങ്കമല ക്വാറിയ്‌ക്കെതിരെ പ്രക്ഷോഭവുമായി സി.പി.എം, ക്വാറിയിലേക്ക് ബഹുജനമാര്‍ച്ച്

കൊയിലാണ്ടി: കീഴരിയൂരിലെ തങ്കമല ക്വാറിയിലെ അപകടകരമായ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭവുമായി സി.പി.എം. ഇതിന്റെ ഭാഗമായി സി.പി.എം കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വാറിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍വോയ്‌മെന്റല്‍ ക്ലിയറന്‍സ് കണ്ടിഷനുകള്‍ പാലിക്കാതെ നടത്തുന്ന അപകടകരമായ ഖനനം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ക്വാറിയുടെ പ്രവര്‍ത്തനം ബഹുജനങ്ങളെ അണിനിരത്തി തടയുമെന്ന്

ഇക്കൊല്ലത്തെ ഓണമുണ്ണാൻ വിഷരഹിത പച്ചക്കറി; സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം പൊയിൽക്കാവിൽ

പൊയിൽക്കാവ്: ഓണത്തിന് വിഷരഹിതമായ പച്ചക്കറി വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം നടത്തുന്ന പച്ചക്കറികൃഷിയുടെ ജില്ലാതല ഉദ്ഘാടനം പൊയിൽക്കാവിൽ നടന്നു. സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംയോജിത കൃഷി ക്യാമ്പെയിൻ കമ്മിറ്റിയാണ് കൃഷി നടത്തുന്നത്. കൃഷി ഇറക്കുന്നതിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പൊയിൽക്കാവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക നിർവ്വഹിച്ചു. സംയോജിത കൃഷി ജില്ലാ കൺവീനർ കെ.കെ.ദിനേശൻ

‘വിദ്യ പിടിയിലായത് മേപ്പയ്യൂരില്‍ നിന്നെന്ന് കള്ളപ്രചരണം നടത്തി കലാപമുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമം’; പ്രതിഷേധവുമായി സി.പി.എം

മേപ്പയ്യൂർ: വ്യാജരേഖാ കേസിൽ അറസ്റ്റിലായ കെ.വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന കള്ളപ്രചരണം നടത്തി കലാപം സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത് എന്ന ആരോപണവുമായി സി.പി.എം. യു.ഡി.എഫ് നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വിദ്യയെ കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന വ്യാജവാർത്തയെ തുടർന്ന് യു.ഡി.എഫുകാർ മേപ്പയ്യൂർ ടൗണിൽ