Tag: CPIM

Total 40 Posts

‘ജലാശയങ്ങൾ സംരക്ഷിക്കുക’; സി.പി.എമ്മിന്റെ നേതൃത്വത്തിൽ പുളിയഞ്ചേരി കുളം ശുചീകരിച്ചു (വീഡിയോ)

കൊയിലാണ്ടി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കുളം ശുചീകരിച്ചു. സി.പി.എമ്മിന്റെ ആനക്കുളം ലോക്കലിന് കീഴിലുള്ള മുണ്ട്യാടിത്താഴെ ബ്രാഞ്ചിലെ പുളിയഞ്ചേരി കുളമാണ് പാർട്ടി പ്രവർത്തകർ ശുചീകരിച്ചത്. പായൽ നിറഞ്ഞ് ഇറങ്ങാൻ കഴിയാത്ത നിലയിൽ അപകടാവസ്ഥയിലായിരുന്നു പുളിയഞ്ചേരി കുളം. സി.പി.എം ആനക്കുളം ലോക്കൽ സെക്രട്ടറി കെ.ടി.സിജേഷ്, നാലാം വാർഡ് കൗൺസിലർ വി.രമേശൻ മാസ്റ്റർ, എം.കെ.ബാബു, സുരേഷ് എ.കെ, സിനേഷ് കെ.ടി, വലിയാട്ടിൽ

വെള്ളരിക്ക, മത്തന്‍, എളവന്‍… വിഷുവിന് വിളമ്പാം വിഷരഹിത പച്ചക്കറി വിഭവങ്ങള്‍; സി.പി.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ ജൈവപച്ചക്കറി ചന്തയില്‍ പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെ

തിക്കോടി: വിഷുവിന് വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ സി.പി.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന ജൈവ പച്ചക്കറി ചന്തയ്ക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത. ഇന്ന് രാവിലെ എട്ട് മണിക്ക് പള്ളിക്കര സെന്‍ട്രല്‍ എല്‍.പി സ്‌കൂളിന് സമീപത്ത് ആരംഭിച്ച ചന്തയില്‍ നിരവധിയാളുകളാണ് പച്ചക്കറി വാങ്ങാനെത്തിയത്. തിക്കോടി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് കൃഷി ചെയ്യുന്ന

കണ്ണൂരിലെ ക്ഷേത്രോത്സവത്തിലെ കലശം വരവിൽ പി ജയരാജന്റെ ചിത്രം, വിവാദം പുകയുന്നു; രാഷ്ട്രീയവൽക്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം

കണ്ണൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ വിവാദമായി പി.ജയരാജന്റെ ചിത്രം. കതിരൂർ പാട്യം നഗറിലെ കലശത്തിലാണ് മറ്റ് ചിത്രങ്ങളോടൊപ്പം പി.ജയരാജന്റെ ചിത്രവും ഇടം പിടിച്ചത്. വിശ്വാസം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിനോട് യോജിപ്പില്ലെന്ന് ഈ വിഷയത്തില്‍ സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു. കതിരൂർ കൂർമ്പക്കാവ് ഉത്സവ താലപ്പൊലി ഘോഷയാത്രക്കിടെയുള്ള കലശം വരവിലാണ് പാട്യം നഗറിലെ സി.പി.ഐ.എം

പള്ളിക്കര ചെറൂളി മുസ്തഫ അന്തരിച്ചു

തിക്കോടി: പള്ളിക്കര ചെറൂളി മുസ്തഫ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. സി.പി.എം പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു. പരേതരായ മൊയ്തീന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: മെഹറുന്നീസ. മകന്‍: ആദില്‍. മരുമകള്‍: ഷബ്‌ന. സഹോദരങ്ങള്‍: അബൂട്ടി, ഇസ്മായില്‍, മറിയം, ഫൗസിയ, ജാസ്മിന്‍. മൃതദേഹം തിക്കോടി മീത്തലെ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരനായിരുന്ന അരിക്കുളം ചൂരക്കൊടി സി.അശോകൻ അന്തരിച്ചു

കൊയിലാണ്ടി: അരിക്കുളം ചൂരക്കൊടി (അരുണിമ) സി.അശോകൻ അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുൻ ട്രീറ്റ്മെന്റ് ഓർഗനൈസറാണ്. സി.പി.എം മാവാട്ട്, അരിക്കുളം വെസ്റ്റ് ബ്രാഞ്ചുകളുടെ സെക്രട്ടറി ആയിരുന്നു. കൂടാതെ കെ.എസ്.കെ.ടി.യു അരിക്കുളം മേഖലാ വൈസ് പ്രസിഡന്റ്, എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി മുൻ ഏരിയാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മക്കൾ: ആദർശ് എ.എസ് (നേവി ഉദ്യോഗസ്ഥൻ),

നാട്ടുകാര്‍ക്കെല്ലാം ഒരുപോലെ പ്രിയങ്കരന്‍, ഏത് സമയത്തു വിളിച്ചാലും ഓടിയെത്തുന്ന സഹായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയ സഖാവ്; തോലേരി സ്വദേശി ഉമേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തുറയൂര്‍: ഏത് സമയത്തും എന്തിനും ഓടിയെത്തുന്ന യുവാവ്, നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരന്‍ ഇന്ന് അന്തരിച്ച തോലേരി സ്വദേശി ചെറിയമോപ്പവയല്‍ ഉമേഷിന് (53)നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. രാത്രി ഒന്‍പതുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. തോലേരി പ്രദേശത്തെ സന്നദ്ധ -സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എന്നും നിറ സാന്നിധ്യമായിരുന്നു ഉമേഷ്. അതിനാല്‍

ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെ പ്രതിഷേധം: ചെങ്ങോട്ടുകാവില്‍ കേന്ദ്ര വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ്: ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കേരള വികസനത്തെയും ക്ഷേമ പ്രവര്‍ത്തനങ്ങളെയും അടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെയാണ് ചെങ്ങോട്ടുകാവ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരങ്ങാടത്ത് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എ. സോമശേഖരന്‍ സ്വാഗതവും എം.പി.

ചെങ്ങോട്ടുകാവിലെ പഴയകാല സി.പി.എം പ്രവർത്തകൻ കേളോത്ത് മീത്തൽ ദാമോദരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ്: കേളോത്ത് മീത്തൽ ദാമോദരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പഴയകാല സി.പി.എം പ്രവർത്തകനും ബിൽഡിങ് കോൺട്രാക്ടറുമായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: ഷാജി കെ.എം (ബില്‍ഡിങ് കോണ്‍ട്രാക്റ്റര്‍, ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി അംഗം), രേഖ സുദര്‍ശന്‍, പരേതനായ സിംലേഷ്. മരുമകന്‍: സുധര്‍മ്മന്‍. സഹോദരങ്ങള്‍: മാധവി, അശോകന്‍, പരേതരായ ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, കാര്‍ത്യായനി, ശ്രീധരന്‍, ചന്ദ്രിക.

സഖാക്കളെ അനുസ്മരിച്ച് കൊയിലാണ്ടി; സഖാക്കരായ ഇ രാഘവന്‍ മാസ്റ്ററുടെയും പറമ്പത്ത് ചന്ദ്രന്റെയും അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന സഖാവ് ഇ രാഘവന്‍ മാസ്റ്റര്‍, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സിഐടിയു മുന്‍ വയനാട് ജില്ലാ സെക്രട്ടറിയും പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച് മെമ്പറുമായിരുന്ന സഖാവ് പറമ്പത്ത് ചന്ദ്രന്‍ എന്നീ സഖാക്കളുടെ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല പള്ളിക്കരയില്‍ പരിപാടി ഉദ്ഘാടനം

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടര്‍പ്പാസിന്റെ ഉയരക്കുറവ്; കൊടി നാട്ടി പ്രതിഷേധിച്ച് സിപിഐഎം, മെയില്‍ സ്ലാബിന്റെ വര്‍ക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം

കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി റോഡില്‍ നിര്‍മ്മിക്കുന്ന അണ്ടര്‍പ്പാസിന്റെ ഉയരക്കുറവ് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ അണ്ടര്‍പ്പാസില്‍ കൊടി നാട്ടി പ്രതിഷേധിച്ചു. ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് അണ്ടര്‍പ്പാസ് നിര്‍മ്മിക്കുന്നത്. വര്‍ക്ക് സൈറ്റില്‍ സമരം സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് കരാര്‍ക മ്പനിയായ വഗാഡിന്റെ പണി തടസപ്പെട്ടു. തുടര്‍ന്ന് എംഎല്‍എ കാനത്തില്‍ ജമീല സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നാഷണല്‍