ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെ പ്രതിഷേധം: ചെങ്ങോട്ടുകാവില്‍ കേന്ദ്ര വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചു


ചെങ്ങോട്ടുകാവ്: ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കേരള വികസനത്തെയും ക്ഷേമ പ്രവര്‍ത്തനങ്ങളെയും അടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെയാണ് ചെങ്ങോട്ടുകാവ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരങ്ങാടത്ത് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എ. സോമശേഖരന്‍ സ്വാഗതവും എം.പി. ഷാജി നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം ഗിരിജ, അനില്‍ പറമ്പത്ത് എന്നിവര്‍ പങ്കെടുത്തു.