സഖാക്കളെ അനുസ്മരിച്ച് കൊയിലാണ്ടി; സഖാക്കരായ ഇ രാഘവന്‍ മാസ്റ്ററുടെയും പറമ്പത്ത് ചന്ദ്രന്റെയും അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു


കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന സഖാവ് ഇ രാഘവന്‍ മാസ്റ്റര്‍, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സിഐടിയു മുന്‍ വയനാട് ജില്ലാ സെക്രട്ടറിയും പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച് മെമ്പറുമായിരുന്ന സഖാവ് പറമ്പത്ത് ചന്ദ്രന്‍ എന്നീ സഖാക്കളുടെ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല പള്ളിക്കരയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും പയ്യോളി ഏരിയാ സെക്രട്ടറിയുമായ എം.പി. ഷിബു, മനോജ് പട്ടാനൂര്‍, പി ജനാര്‍ദ്ദനന്‍, അനില്‍ കരുവാണ്ടി, എന്നിവര്‍ സംസാരിച്ചു. സി.കെ. പ്രവീണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു.