ചുമതലയേറ്റ് പുതിയ ഭാരവാഹികള്‍; വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു


അത്തോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ഗോപാലന്‍ കൊല്ലോത്ത് (പ്രസിഡന്റ്), അബ്ദുല്‍ അസീസ് കരിമ്പയില്‍ (ജനറല്‍ സെക്രട്ടറി), ലിനീഷ് ആനശ്ശേരി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുള്‍ ഷുക്കൂര്‍ ( പൂനൂര്‍) തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ഗോപാലന്‍ കൊല്ലോത്ത് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

ജനറല്‍ സെക്രട്ടറി രാജന്‍ കാന്തപുരം, യൂണിറ്റ് യൂത്ത് വിങ് പ്രസിഡന്റ് വി.എം. ഷിജു, വനിത വിംഗ് പ്രസിഡന്റ് പ്രമീള പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ടി.വി. മുഹമ്മദ് ജലീല്‍ സ്വാഗതവും ട്രഷറര്‍ ലിനീഷ് ആനശ്ശേരി നന്ദിയും പറഞ്ഞു.