Tag: Iringal

Total 14 Posts

ശരിയാക്കി മണിക്കൂറിനുള്ളില്‍ വീണ്ടും ലോക്കായി; ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് വീണ്ടും തകരാറില്‍

ഇരിങ്ങല്‍: വാഹനാപകടത്തെ തുടര്‍ന്നുണ്ടായ കേടുപാട് പരിഹരിച്ച് ഗേറ്റ് തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഇരിങ്ങല്‍ ഗേറ്റ് ലോക്കായി. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗേറ്റ് ലോക്കായ നിലയിലാണ്. ഗേറ്റ് ഉറപ്പിച്ച കോണ്‍ക്രീറ്റ് സെറ്റാകാതെ ഗേറ്റ് തുറന്നുകൊടുത്തതാകാം ലോക്കാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഫെബ്രുവരി ഒമ്പതിനാണ് വാഹനാപകടത്തെ തുടര്‍ന്ന് ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് തകരാറിലായത്. രണ്ടുദിവസത്തോളം നീണ്ട അറ്റകുറ്റപ്പണികള്‍ക്കൊടുവില്‍ ഇന്നലെ

‘ഇപ്പ ശരിയാക്കിത്തരായെന്ന് പറയുന്നതല്ലാതെ ശരിയാവുന്നില്ല’ ഇന്നലെ രാവിലെ അടച്ചിട്ട ഇരിങ്ങല്‍ ഗേറ്റ് ഇപ്പോഴും അടഞ്ഞുതന്നെ; കോട്ടക്കല്‍, കോളാവിപ്പാലം ഭാഗത്തേക്കുള്ള യാത്രക്കാര്‍ ദുരിതത്തില്‍

ഇരിങ്ങല്‍: ഇന്നലെ രാവിലെ കാറിടിച്ച് തകര്‍ന്ന ഇരിങ്ങല്‍ സര്‍ഗാലയയ്ക്ക് സമീപത്തുള്ള റെയില്‍വേ ഗേറ്റ് ഇന്ന് ഇതുവരെയായിട്ടും തുറന്നില്ല. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. കൊളാവിപ്പാലം, കോട്ടക്കല്‍ ഭാഗത്തേക്കും അവിടെ നിന്ന് തിരിച്ചുമുള്ള യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. കാറിടിച്ച് ഗേറ്റ് തകര്‍ന്നതിന് പിന്നാലെയാണ് അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍വേ ഗേറ്റ് അടച്ചത്. ആദ്യം മൂന്നുമണിക്കൂറിനുള്ളില്‍ ശരിയാവുമെന്നാണ് പറഞ്ഞതെന്ന്

ഇരിങ്ങലില്‍ അടിപ്പാത വേണമെന്ന് ആവശ്യം ശക്തം; എന്‍.എച്ച്.എ.ഐ ഓഫീസിലേക്ക് ധര്‍ണ്ണയുമായി സമരസമിതി അംഗങ്ങള്‍

ഇരിങ്ങല്‍: ഇരിങ്ങലില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് എന്‍.എച്ച്.എ.ഐ ഓഫീസിലേക്ക് ധര്‍ണ്ണയുമായി സമരസമിതി അംഗങ്ങള്‍. നാളെ രാവിലെ പത്ത് മണിക്കാണ് ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ദേശീയപാത പണി തുടങ്ങുന്ന സമയത്ത് ഇവിടെ അടിപ്പാത നിര്‍മ്മിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായിട്ടും അടിപ്പാത നിര്‍മ്മിക്കാത്തതിനാലാണ് ശക്തമായ സമരവുമായി സമരസമിതി രംഗത്തുവന്നിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്‍, സ്‌കൂളുകള്‍, പോസ്റ്റ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസം അടച്ചിടും

പയ്യോളി: ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബര്‍ ഏഴ്, എട്ട് തിയ്യതികളിലാണ് ഇരിങ്ങലിലെ ഗെയിറ്റ് നമ്പര്‍ 211 എ അടച്ചിടുക. ഏഴിന് രാവിലെ എട്ട് മണിയ്ക്ക് അടയ്ക്കുന്ന ഗെയിറ്റ് എട്ടിന് വൈകീട്ട് അഞ്ച് മണിക്കാണ് തുറക്കുക. റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഗെയിറ്റ് അടയ്ക്കുന്നതെന്ന് ദക്ഷിണ റെയില്‍വേയുടെ കൊയിലാണ്ടി സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

സ്‌കൂളില്‍ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് 30ഓളം പേരില്‍ നിന്ന് കൈപ്പറ്റിയത് രണ്ടേമുക്കാല്‍ കോടി രൂപ; ഇരിങ്ങല്‍ കോട്ടല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനിശ്ചിതകാല സമരവുമായി ഉദ്യോഗാര്‍ഥികളും സമരസഹായ സമിതിയും

ഇരിങ്ങല്‍: അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് മുപ്പതോളം പേരെ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജ്‌മെന്റ് വഞ്ചിച്ചതായി പരാതി. പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ സ്‌കൂളിന് മുമ്പില്‍ പന്തലുകെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. 2016 മുതലാണ് സ്‌കൂളില്‍ നിയമനം വാഗ്ദാനം ചെയ്ത് മാനേജ്‌മെന്റ് പലരില്‍ നിന്നായി പണം

വ്യാജ വിമാനടിക്കറ്റ് നിര്‍മ്മിച്ച് തട്ടിപ്പ്: ഇരിങ്ങല്‍ സ്വദേശി അറസ്റ്റില്‍

നാദാപുരം: വിമാന ടിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ ഇരിങ്ങല്‍ സ്വദേശി അറസ്റ്റില്‍. നാദാപുരം യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയിലെ ജീവനക്കാരനായ ജിയാസ് മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം എസ് ഐ എസ്.വി.ജിയോസദാനന്ദനും, ഡി വൈഎസ് പി വി വി. ലതീഷിന്റെ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.   കമ്പനിയെ വഞ്ചിച്ച് 10

വ്യാജ വിമാനടിക്കറ്റ് നല്‍കി ഒന്‍പത് ലക്ഷം തട്ടി; ഇരിങ്ങല്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് നാദാപുരം പോലീസ്

നാദാപുരം: വ്യാജ വിമാനടിക്കറ്റ് വില്‍പന നടത്തി ഒന്‍പത് ലക്ഷത്തിലേറെ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഇരിങ്ങല്‍ സ്വദേശി ജിയാസ് മന്‍സിലിലെ ജിയാസ് മുഹമ്മദിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. നാദാപുരം യൂനിമണി ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തിന്റെ മാനേജറുടെ പരാതിയിലാണ് കേസ്. നിരവധി പ്രവാസികളെയാണ് വ്യാജ വിമാന ടിക്കറ്റ് നല്‍കി ജിയാസ് മുഹമ്മദ് കബളിപ്പിച്ചത്. ഓണ്‍ലൈനില്‍ യാത്രാവിവരം

ആയുസ്സും കടന്ന് അലങ്കാരം പൊഴിക്കും ഇരിങ്ങൽ ക്രാഫ്റ്റ് മേളയിലെ ഈ കറ്റകള്‍

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: സാധാരണ നെല്‍ക്കറ്റകള്‍ തന്നെ, പക്ഷേ പി. ബാലന്‍ പണിക്കരുടെ കരവിരുതേറ്റാല്‍ പിന്നെ അത് വിശിഷ്ടമായ അലങ്കാരക്കറ്റയായി. വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരത്തോടെ തൂക്കാന്‍ പറ്റിയ കേരളത്തനിമ. ആയിക്കതിര്‍ എന്നും കാപ്പിടിയെന്നുമൊക്കെ പല നാട്ടില്‍ പലപേരുകളില്‍ അലങ്കാരക്കറ്റ അറിയപ്പെടുന്നെങ്കിലും ഇത് തനിമയോടെയും ഗുണമേന്മയോടെയും ഉണ്ടാക്കാനറിയുന്നവര്‍ വിരളം. വര്‍ഷങ്ങളുടെ പരിശീലനത്തിന്‍റെയും അനുഭവസമ്പത്തിന്‍റെയും ഗുണമേന്മ ബാലന്‍

ഇരിങ്ങലില്‍ സുന്ദരേശന്‍ തീര്‍ക്കുന്ന തെയ്യ പ്രപഞ്ചം; സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ ഈ തെയ്യ വിസ്മയം ഇനിയും കാണാത്തവരുണ്ടോ?

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്ട് മേളയുടെ തിരക്കിനിടയില്‍, തെയ്യക്കോലങ്ങള്‍ കാണാനെത്തിയ കാണികള്‍ക്കിടയില്‍ മേശയ്ക്കരികിലിരുന്ന് തന്‍റെ പുതിയ സൃഷ്ടി കൊത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സുന്ദരേശന്‍. കുറത്തി തെയ്യത്തെയാണ് സുന്ദരേശന്‍ കൊത്തിയെടുക്കുന്നത്. സാധാരണ കുറത്തിയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടെ അലങ്കാരങ്ങളുള്ള കുറത്തി രൂപമായത് കൊണ്ടു തന്നെ പതിവിലും സമയമെടുത്താണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് പ്രദര്‍ശനം

കരവിരുതിന്റെ മഹാമേളയ്ക്ക് അരങ്ങൊരുങ്ങുന്നു; സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള ഡിസംബര്‍ 22 മുതല്‍

വടകര: 10-ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒൻപത് വരെയാണ് മേള നടക്കുന്നത്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മേളയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും അവലോകനം ചെയ്തു. കലാവിരുതിന്റെ ഏറ്റവും മികച്ച കരകൗശലമേളകളില്‍ ഒന്നായ