ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം; കോരപ്പുഴയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു


Advertisement

എലത്തൂര്‍: കോരപ്പുഴയില്‍ മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു. ഇരിങ്ങൽ പൌർണ്ണമിയിൽ ദാസൻ കെ.വി (80) അണ് മരിച്ചത്. ഇന്നലെ വെെകീട്ടാണ് അപകടം സംഭവിച്ചത്.

Advertisement

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് രോ​ഗിയുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഇവരെ മറ്റൊരു ആംബുലൻസിൽ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന ഹോം നഴ്സിനും, ദാസന്റെ മകൻ വിനു ദാസിനും പരിക്കുണ്ട്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കോരപ്പുഴയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; കോരപ്പുഴപാലം വഴിയുള്ള ഗതാഗതം തടസപ്പെട്ടു

Advertisement
Advertisement

Summary: Iringal native old age man died after being injured in an accident in Korapuzha