ഗുണമേന്മയുള്ള നേന്ത്രപ്പഴം ഇനി അരിക്കുളത്തു നിന്നും ലഭിക്കും; നേന്ത്ര വാഴക്കന്ന് വിതരണത്തിന് തുടക്കമായി


അരിക്കുളം: അരിക്കുളത്ത് വാഴക്കന്ന് വിതരണം ആരംഭിച്ചു. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 പ്രകാരം ഗ്രൂപ്പുകൾക്കാണ് നേന്ത്ര വാഴക്കന്ന് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വിതരണോദ്ഘാടനം പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് ഞാറ്റുവേല സംഘകൃഷി ഗ്രൂപ്പ് (തറമ്മൽ) -ന് നൽകി നിർവഹിച്ചു.

ചടങ്ങിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം. സുഗതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജനി കെ.പി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ അഭിനീഷ്, രജില,​ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നിഷ, അശോകൻ, കെ. എം.അമ്മദ്, കൃഷി ഓഫീസർ അമൃത ബാബു എന്നിവർ സംസാരിച്ചു.

Summary: banana plant distribution has started in Arikkulam