Tag: korappuzha

Total 7 Posts

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ പുനർ നിർമ്മിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ

കൊയിലാണ്ടി: കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ പുനർനിർമ്മിക്കുമെന്ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല. കേരള പിറവിക്ക് മുൻപ് ഫിഷറീസ് വകുപ്പ് നിർമ്മിച്ചതാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ. ഇവിടെ ഒരു ബോട്ടുജെട്ടിയും വർക്ക് ഷെഡും പാതാറയുമാണുള്ളത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ സഹായകരവും ആശ്വാസപ്രദവുമായ ഈ ഫിഷ് ലാന്റിങ് സെന്റർ ഇപ്പോൾ ശോചനീയാവസ്ഥയിലാണ്. കാലപഴക്കം

കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന്‍ അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.

കോരപ്പുഴ പാലം കടക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്; എഞ്ചിന്‍ റൂമിനുള്ളില്‍ നിന്നുള്ള മനോഹരമായ ചിത്രം കാണാം

കോഴിക്കോട്: തിരുവനന്തപുരം-കാസര്‍കോഡ് റൂട്ടിലോടുന്ന കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് ഇന്ന് ഉച്ച മുതലാണ് ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിച്ചത്. കാസര്‍കോഡ് നിന്ന് തിരുവനന്ദപുരത്തേക്കാണ് വന്ദേഭാരതിന്റെ ആദ്യ ഔദ്യോഗിക സര്‍വ്വീസ്. കോരപ്പുഴ പാലം കടക്കുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വന്ദേഭാരതിന്റെ

എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ കുട്ടിയുടെത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

എലത്തൂര്‍: എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും കോരപ്പുഴ റെയില്‍വേ പാലത്തിനും ഇടയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കണ്ണൂരിലേക്ക് പോകുകയായിരുന്ന എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹയാത്രക്കാരെ തീ കൊളുത്തിയ സംഭവം നടന്ന പാളത്തിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ പടര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ പുറത്തേക്ക് ചാടിയവരുടേതാകാനാണ് സാധ്യത. നേരത്തെ ഒരു

കോരപ്പുഴ പാലത്തിന് മുകളില്‍ ട്രെയിനില്‍ യാത്രക്കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു, സംഭവം ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍

എലത്തൂര്‍: കോരപ്പുഴ പാലത്തിന് മുകളില്‍ വച്ച് ട്രെയിനില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലാണ് സംഭവം. തീ കൊളുത്തിയ ശേഷം ചങ്ങലവലിച്ച യാത്രക്കാരന്‍ ഇറങ്ങി ഓടിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഏകദേശം 9:20 ഓടെയാണ് സംഭവം. ഡി 1 കോച്ചിലെ സംഭവം.യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സംഭവം ഉണ്ടാകുന്നത്. അക്രമി യുവതിക്ക് മേല്‍ പെട്രോളൊഴിച്ച് തീ

ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം; കോരപ്പുഴയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു

എലത്തൂര്‍: കോരപ്പുഴയില്‍ മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു. ഇരിങ്ങൽ പൌർണ്ണമിയിൽ ദാസൻ കെ.വി (80) അണ് മരിച്ചത്. ഇന്നലെ വെെകീട്ടാണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് രോ​ഗിയുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഇവരെ മറ്റൊരു ആംബുലൻസിൽ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ

വെള്ളപ്പൊക്കത്തിൽ നിന്നും നിന്നും മുക്തി നേടാം, വെള്ളം സ്വാഭാവികമായി ഒഴുകും; കോരപ്പുഴയെ വീണ്ടെടുക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു

കോഴിക്കോട്: കോരപ്പുഴയിലെ ചളിയും മണലും നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തി ഒക്ടോബർ 15 ന് ആരംഭിക്കുമെന്ന് കോഴിക്കോട് കളക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കോരപ്പുഴ അഴിമുഖം ഡ്രഡ്ജിങ് പ്രവർത്തി സംബന്ധിച്ചുള്ള ഹൈക്കോടതി കേസുകൾ തീർത്ത് ഹൈഡ്രോളിക് സർവ്വേക്ക് ശേഷമാണ് നിർമ്മാണ പ്രവർത്തി ആരംഭിക്കുക.