മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിൽ ഇടംനേടി കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മൽ; പത്ത് പേരുടെ ലിസ്റ്റിൽ പി.ടി.ഉഷ എം.പിയും; മറ്റു പ്രമുഖർ ആരെല്ലാമെന്ന് നോക്കാം


Advertisement

കൊയിലാണ്ടി: മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിനായുള്ള പത്ത് പ്രമുഖരുടെ ലിസ്റ്റിൽ ഇടംപിടിച്ച് കൊയിലാണ്ടിക്കാരനായ ക്രിക്കറ്റർ രോഹൻ കുന്നുമ്മലും, പി.ടി ഉഷ എം.പിയും. വ്യത്യസ്ത മേഖലകളില്‍ വാര്‍ത്ത സൃഷ്ടിച്ച പത്തുപേരാണ് പ്രാഥമിക പട്ടികയില്‍ ഇടംനേടിയത്.

Advertisement

രാഷ്ട്രീയ രംഗത്തുനിന്ന് ശശി തരൂര്‍, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍ എന്നിവര്രാണുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍, ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ എന്നിവര്‍ സിനിമ മേഖലയിൽ നിന്ന്. രോഹന് പുറമേ സഞ്ജു സാംസണ്‍, എച്ച് എസ് പ്രണോയ് എന്നിവരാണ് കായികമേഖലയില്‍നിന്ന് പ്രാഥമിക പട്ടികയിലിടം കണ്ടെത്തിയവര്‍. ബംഗാള്‍ ഗവര്‍ണറായി നിയമിതനായ സി.വി.ആനന്ദബോസ് മത്സരം​ഗത്തുണ്ട്.

Advertisement

ഒന്നാംഘട്ട വോട്ടെടുപ്പും ആരംഭിച്ചു. ഏറ്റവുമധികം പ്രേക്ഷകവോട്ടുനേടുന്ന നാലുപേരാണ് അന്തിമപട്ടികയിലെത്തുക. മനോരമ ന്യൂസ് ഡോട്കോം/ ന്യൂസ് മേക്കര്‍ സന്ദര്‍ശിച്ച് പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം.

Advertisement

Summary: cricketer Rohan Kunnumal selected for malayala manorama news maker award 2022