അർജന്റീനയുടെ ആരാധകരേ, ശാന്തരാകുവിൻ, എല്ലാം ഗുരുവായൂരപ്പൻ നോക്കിക്കോളും! ഇന്നത്തെ നിർണ്ണായക മത്സരത്തിൽ മെസ്സിക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം വഴിപാട്


ദോഹ: ഇന്ന് അർജൻറീനയുടെ നിർണായക മത്സരം നടക്കാനിരിക്കെ ഗുരുവായൂരിൽ ആരാധകന്റെ വഴിപാട്. മുൻ നഗരസഭ കൗൺസിലറും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ടുമായ ഒ.കെ ആർ മണികണ്ഠൻ ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്.

500 രൂപയ്ക്കാണ് പായസം വഴിപാട് ചെയ്തത്. മുൻ മത്സരങ്ങളിൽ വഴിപാടുകൾ നടത്തിയിരുന്നില്ല എന്നും ഈ മത്സരം നിർണായകമായതിനാലാണ് പ്രത്യേക വഴിപാട് നടത്തിയതെന്നും മണികണ്ഠൻ പറഞ്ഞു പാൽപ്പായസം പോലെ മധുരിക്കുന്ന വിജയം അർജൻറീനക്ക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ന് പോളണ്ടിനോടുള്ള മത്സരം പരാജയപ്പെട്ടാൽ അർജൻറീനക്ക് നാട്ടിലേക്ക് മടങ്ങാം. പ്രീക്വാർട്ടർ ഫൈനലിൽ കടക്കാൻ നിലവിൽ നാലു പോയിൻറ് ഉള്ള പോളിഷ് സംഘത്തിന് ഒരു സമനില പോലും ധാരാളമാണ് അർജൻറീനയുടെ കാര്യം അതല്ല ജയിച്ചില്ലെങ്കിൽ കാര്യം കുഴയും.