ചടുലമായ നൃത്തചുവടുകൾ, കയ്യിൽ പ്ലക്കാർഡുകൾ; ലഹരിവിരുദ്ധ സന്ദേശമുയർത്തി പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബ്


കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി കാർന്നുതിന്നുന്ന സമൂഹത്തിനു നേരെ പ്ലക്കാടുകളും ചടുലമായ ചുവടുവെപ്പുകളോടെ ഫ്ലാഷ് മോബും അവതരിപ്പിച്ചുകൊണ്ട് എൻഎസ്എസ് വളണ്ടിയേഴ്സ് സമൂഹത്തിന് മാതൃകയായി.
കൊയിലാണ്ടിയുടെ പരിസരങ്ങളിലും, വിദ്യാലയങ്ങളിലും, കൗമാരക്കാരായ വിദ്യാർത്ഥികൾക്കിടയിലും ലഹരിയുടെ ഉപയോഗം അതിക്രമിച്ചുവരുന്ന സാഹചര്യത്തിലാണ് വിദ്യാർഥികൾ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

കൊയിലാണ്ടി എക്സൈസ് ഡിപ്പാർട്ട്മെൻറ് സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ മനോജ് കുമാർ, പൊയിൽക്കാവ് സ്കൂൾ പിടിഎ പ്രസിഡന്റ് രാജീവൻ പി.കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മിഥുൻ മോഹൻ സ്കൂളിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയുടെ ഭാ​ഗമായി.

പ്രിവൻറ്റീവ് ഓഫീസർ ജയരാജൻ ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. പരിപാടിയിൽ കാഴ്ചക്കാരായ നാട്ടുകാരും വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

Summary: Poyilkau Higher Secondary School students conducted Flashmob to promote anti-drug message